വൻ അപകടം ഒഴിവായി; തമിഴ്‌നാട് തിരുപ്പട്ടൂരിൽ ഏഴ് ട്രെയിൻ കോച്ചുകൾ എന്‍ജിനില്ലാതെ തനിയെ ഉരുണ്ടുനീങ്ങി ആറു കിലോമീറ്ററിന് ശേഷം പാളംതെറ്റി

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിൽ എൻജിനില്ലാതെ തനിയെ നീങ്ങിയ ഏഴ് ഒഴിഞ്ഞ ട്രെയിൻ കോച്ചുകൾ ആറു കിലോമീറ്ററോളം സഞ്ചരിച്ചശേഷം പാളം തെറ്റി. ജോളാർപേട്ടൈ ജംക്‌ഷനിലെ റെയിൽവേ യാർഡിൽനിന്ന് നീങ്ങിയ കോച്ചുകൾ തമലേരി മുത്തൂരിന് സമീപമാണ് ബെംഗളൂരു–ചെന്നൈ പ്രധാന പാതയിൽ പാളം തെറ്റിയത്. സംഭവത്തെത്തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.

കോച്ചുകൾ പാളം തെറ്റിയ വിവരം ലഭിച്ചതോടെ ജോളാർപേട്ടൈ ഭാഗത്തേക്ക് ബെംഗളൂരുവിൽനിന്ന് എത്തിയിരുന്ന ട്രെയിനുകൾ വിവിധ സ്ഥലങ്ങളിൽ തടഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പർ അസാധാരണ ശബ്ദം കേട്ട് ഉടൻ റെയിൽവേ അധികൃതരെ അറിയിച്ചതോടെയാണ് വലിയ അപകടം ഒഴിവായതെന്നാണ് പ്രാഥമിക വിവരം.
അറ്റകുറ്റപ്പണികൾക്കായി കോച്ച് മെയിന്റനൻസ് യാർഡിൽ നിർത്തിയിട്ടിരുന്ന ഏഴ് കോച്ചുകളാണ് നിയന്ത്രണം വിട്ട് നീങ്ങിയത്. എൻജിൻ ഉപയോഗിച്ച് തള്ളിനീക്കിയ കോച്ചുകൾ കൃത്യമായി ഉറപ്പിക്കുകയോ നിയന്ത്രണത്തിലാക്കുകയോ ചെയ്യാത്തതാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. യാർഡിന്റെ പരിധി കടന്ന കോച്ചുകൾ ആറു കിലോമീറ്ററോളം നീങ്ങിയശേഷം പ്രധാന പാതയിൽ പാളം തെറ്റുകയായിരുന്നു.

റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി കോച്ചുകൾ പാളത്തിൽനിന്ന് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. ഗ്യാസ് കട്ടിങ് ഉപകരണങ്ങൾ ഉപയോഗിച്ച് കോച്ചുകൾ തമ്മിലുള്ള ബന്ധിപ്പിച്ച ഭാഗങ്ങൾ വേർപെടുത്തുകയും ജെസിബി ഉപയോഗിച്ച് അവ പാളത്തിൽനിന്ന് മാറ്റുകയും ചെയ്തു. സംഭവത്തെത്തുടർന്ന് ബെംഗളൂരു–ചെന്നൈ റൂട്ടിലെ നിരവധി ട്രെയിനുകൾ വൈകി. ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ യാർഡുകളിലൊന്നായി അറിയപ്പെടുന്ന ജോളാർപേട്ടൈ ജംക്‌ഷനിൽ 16 റെയിൽവേ ട്രാക്കുകളുണ്ട്. അറ്റകുറ്റപ്പണികൾക്കായി മാറ്റിയിടുന്ന കോച്ചുകൾ സുരക്ഷിതമായി ഉറപ്പിക്കുന്നതിലും നിരീക്ഷിക്കുന്നതിലും വീഴ്ചയുണ്ടായോ എന്നതടക്കമുള്ള ചോദ്യങ്ങൾ സംഭവം ഉയർത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി അശ്രദ്ധ തെളിഞ്ഞാൽ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാരും പൊതുജനങ്ങളും ആവശ്യപ്പെട്ടു.
SUMMARY: Major disaster averted; seven train coaches in Tirupattur, Tamil Nadu, rolled away on their own without an engine and derailed after traveling six kilometers.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘അനംകര’; ബെംഗളൂരുവിൽ മലയാളി കലാകാരൻമാരുടെ ചിത്ര- ഇൻസ്റ്റലേഷൻ പ്രദർശനം ശ്രദ്ധേയമാകുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ സാംസ്കാരിക ഹൃദയമായ കുമാരകൃപ റോഡിലെ കർണാടക ചിത്രകല...

കാര്‍ ബൈക്കിലിടിച്ച്‌ രണ്ട് പെണ്‍കുട്ടികള്‍ പാലത്തില്‍നിന്ന് താഴേക്ക് വീണു

അമ്പലപ്പുഴ: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചു. ബൈക്ക് യാത്രക്കാരായ രണ്ട് പെണ്‍കുട്ടികള്‍ പാലത്തില്‍നിന്ന്...

സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ കേരളപ്പിറവി- കന്നഡ രാജ്യോത്സവാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി- കന്നഡ...

ചേരാനല്ലൂര്‍ അപകടം; ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ...

ഉറക്കത്തിനിടെ അപസ്മാരം; ടെലിവിഷൻ താരം അനുജ് താക്കൂർ മരിച്ച നിലയിൽ

മും​ബൈ: പ്രമുഖ ടെലിവിഷൻ താരം അനൂജ് താക്കൂർ (33) അന്തരിച്ചു. മുംബൈ...

പി പി ദിവ്യക്കെതിരായ അന്വേഷണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ "കാ​ർ​ട്ട​ൺ ഇ​ന്ത്യ' എ​ന്ന ക​മ്പ​നി​ക്ക് ടെ​ൻ​ഡ​റി​ല്ലാ​തെ...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കേരളപ്പിറവി കന്നഡ രാജ്യോത്സവാഘോഷം

ബെംഗളൂരു: ബെഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കേരളപ്പിറവി- കന്നഡ രാജ്യോത്സവം  ആഘോഷം ...

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി പിന്‍വലിച്ചു; ടിക്കറ്റ് നിരക്കുകള്‍ കുറയും

തിരുവന്തപുരം: തിരുവനന്തപുരം - കണ്ണൂര്‍, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ...

Related Articles

Popular Categories