കാര്‍ ബൈക്കിലിടിച്ച്‌ രണ്ട് പെണ്‍കുട്ടികള്‍ പാലത്തില്‍നിന്ന് താഴേക്ക് വീണു

അമ്പലപ്പുഴ: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചു. ബൈക്ക് യാത്രക്കാരായ രണ്ട് പെണ്‍കുട്ടികള്‍ പാലത്തില്‍നിന്ന് താഴെ വീണു. ദേശീയപാതയില്‍ കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി പോയവർ സഞ്ചരിച്ച കാറാണ് എതിരെ വന്ന ബൈക്കിലിടിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന വളഞ്ഞ വഴി കമ്പിവളപ്പ് രാഹുല്‍ (36), സഹോദരി പുത്രി ദേവ ദർശി (18), സുഹൃത്ത് ദിയ (18) എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ദേവ ദർശി, ദിയ എന്നിവർ ബൈക്കില്‍ നിന്ന് തെറിച്ച്‌ പാലത്തിന് താഴെ വീണു. ഓടിക്കൂടിയ നാട്ടുകാർ മൂവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കാലിന് ഒടിവേറ്റ രാഹുലിനെയും ഗുരുതര പരുക്കേറ്റ ദേവദർശി, ദിയ എന്നിവരെയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ യാത്രക്കാർക്ക് പരുക്കില്ല.

അപകടത്തെത്തുടർന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പിന്നീട് ക്രെയിനുപയോഗിച്ച്‌ കാർ പാലത്തില്‍ നിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബൈക്ക് പൂർണമായി തകർന്നു. കാറിന്റെ മുൻ ഭാഗവും പൂർണമായി തകർന്നിട്ടുണ്ട്. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്ക് പോയതായിരുന്നു ബൈക്ക് യാത്രക്കാർ.

SUMMARY: Two girls fell from a bridge after a car collided with their bike

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘അനംകാര’; ബെംഗളൂരുവിൽ മലയാളി കലാകാരൻമാരുടെ ചിത്ര- ഇൻസ്റ്റലേഷൻ പ്രദർശനം ശ്രദ്ധേയമാകുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ സാംസ്കാരിക ഹൃദയമായ കുമാരകൃപ റോഡിലെ കർണാടക ചിത്രകല...

സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ കേരളപ്പിറവി- കന്നഡ രാജ്യോത്സവാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി- കന്നഡ...

ചേരാനല്ലൂര്‍ അപകടം; ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ...

ഉറക്കത്തിനിടെ അപസ്മാരം; ടെലിവിഷൻ താരം അനുജ് താക്കൂർ മരിച്ച നിലയിൽ

മും​ബൈ: പ്രമുഖ ടെലിവിഷൻ താരം അനൂജ് താക്കൂർ (33) അന്തരിച്ചു. മുംബൈ...

പി പി ദിവ്യക്കെതിരായ അന്വേഷണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ "കാ​ർ​ട്ട​ൺ ഇ​ന്ത്യ' എ​ന്ന ക​മ്പ​നി​ക്ക് ടെ​ൻ​ഡ​റി​ല്ലാ​തെ...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കേരളപ്പിറവി കന്നഡ രാജ്യോത്സവാഘോഷം

ബെംഗളൂരു: ബെഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കേരളപ്പിറവി- കന്നഡ രാജ്യോത്സവം  ആഘോഷം ...

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി പിന്‍വലിച്ചു; ടിക്കറ്റ് നിരക്കുകള്‍ കുറയും

തിരുവന്തപുരം: തിരുവനന്തപുരം - കണ്ണൂര്‍, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ...

Related Articles

Popular Categories