ചേരാനല്ലൂര്‍ അപകടം; ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ വകുപ്പു കൂടി ചേര്‍ത്തു. ബിഎന്‍എസ് 238 വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്. പുതിയ വകുപ്പ് ചേര്‍ത്ത റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ തന്നെയാണ് തെളിവ് നശിപ്പിച്ചതായി ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചിന് പരാതി നൽകിയിരുന്നത്. ഈ നിർണ്ണായക വിവരം ക്രൈംബ്രാഞ്ച് സംഘം കോടതിയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേസില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പോലീസ് പ്രതിചേര്‍ത്തത്. വാഹനത്തിന്റെ ഉടമയായ ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയത് എന്തിനെന്ന് കോടതി ചോദിച്ചു. ജഡ്ജിക്ക് ഹൈക്കോടതി മെമ്മോയും അയച്ചിരുന്നു.

ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ മകന്‍ ഓടിച്ച കാറിടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ പേരിലാണ് വാഹനം. ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ വെച്ചായിരുന്നു അപകടം. ജയബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തട്ടുകടക്കാരന്‍ ആയതുകൊണ്ടാണോ വിവേചനമെന്നും നീതി കിട്ടുംവരെ പോരാടുമെന്നും ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിക്കുന്നതായും ഭദ്രകീര്‍ത്തി ചൂണ്ടിക്കാണിച്ചിരുന്നു. പ്രോസിക്യൂഷന്റെ നടപടിയില്‍ നിരാശ ഉണ്ടെന്നും, പ്രോസിക്യൂഷനെ മാറ്റണമെന്നും കഴിഞ്ഞ ദിവസം ഭദ്രകീര്‍ത്തി ആവശ്യപ്പെട്ടിരുന്നു.
SUMMARY: Cheranalloor accident: ‘Evidence against son destroyed’; judge charged with destruction of evidence
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ കേരളപ്പിറവി- കന്നഡ രാജ്യോത്സവാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി- കന്നഡ...

ഉറക്കത്തിനിടെ അപസ്മാരം; ടെലിവിഷൻ താരം അനുജ് താക്കൂർ മരിച്ച നിലയിൽ

മും​ബൈ: പ്രമുഖ ടെലിവിഷൻ താരം അനൂജ് താക്കൂർ (33) അന്തരിച്ചു. മുംബൈ...

പി പി ദിവ്യക്കെതിരായ അന്വേഷണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ "കാ​ർ​ട്ട​ൺ ഇ​ന്ത്യ' എ​ന്ന ക​മ്പ​നി​ക്ക് ടെ​ൻ​ഡ​റി​ല്ലാ​തെ...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കേരളപ്പിറവി കന്നഡ രാജ്യോത്സവാഘോഷം

ബെംഗളൂരു: ബെഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കേരളപ്പിറവി- കന്നഡ രാജ്യോത്സവം  ആഘോഷം ...

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി പിന്‍വലിച്ചു; ടിക്കറ്റ് നിരക്കുകള്‍ കുറയും

തിരുവന്തപുരം: തിരുവനന്തപുരം - കണ്ണൂര്‍, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ...

ഹോട്ടലിലെ മാലിന്യ ചേംബർ വൃത്തിയാക്കുന്നതിനിടെ നാല് പേർ ശ്വാസംമുട്ടി മരിച്ചു

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വകാര്യ ഹോട്ടലിലെ മാലിന്യ അറ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി...

ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണത്തിന് നേട്ടം; വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 360 രൂപയാണ്...

Related Articles

Popular Categories