ബെംഗളൂരു: ബെഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കേരളപ്പിറവി- കന്നഡ രാജ്യോത്സവം ആഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ഹെറാൾഡ് ലെനിൻ അധ്യക്ഷത വഹിച്ചു. കെ.ആർ. പുരം ഡി. എസ്. എസ്. പ്രസിഡന്റ് എം. എൻ. ശേഖർ പരിപാടി ഉദ്ഘാടനം ചെയ്തു.
രസ്ന രാജീവ്, രാധ സത്യൻ, അബ്‌ദുൾ റൗഫ്, ജോഷി പത്രോസ്, സുരേഷ്, ഭാസ്കർ, സലോമി, സുലോചന, ആനന്ദ്, സുരേന്ദ്രൻ, എം. ബി. മോഹൻദാസ് ഡി. എസ്. എസ്. ലീഡർമാരായ നാരായണ സ്വാമി,ബാബു, എസ് റോഷൻ, ജാഗേഷ് ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് മെലഡി റോക്കിന്റെ സംഗീത വിരുന്ന് അരങ്ങേറി.
SUMMARY: Bengaluru Stagecraft Creation: Kerala Piravi and Kannada Rajyotsava Celebrations
















