സലിം കുമാറിന് സ്മാരകം, കൊച്ചിയില്‍ ഫിലിം സിറ്റി; ചലച്ചിത്ര വ്യവസായത്തിന് ബജറ്റില്‍ വമ്പൻ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാംസ്കാരിക-ഗവേഷണ രംഗങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്ന വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിച്ചു. സിനിമ, സംഗീതം, ഗവേഷണം, വയോജന ക്ഷേമം തുടങ്ങിയ മേഖലകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് ബജറ്റിലുള്ളത്. കൊച്ചിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഫിലിം സിറ്റി സ്ഥാപിക്കുന്നതിനായി 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഇതിനോടൊപ്പം മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ സ്മരണാർത്ഥം ‘ചിത്രനഗരം’ എന്ന പദ്ധതിയും സർക്കാർ നടപ്പിലാക്കും. കോഴിക്കോട് നഗരത്തില്‍ എം.ടി. വാസുദേവൻ നായരുടെ പേരില്‍ 50 കോടി രൂപ ചെലവില്‍ ഒരു കള്‍ച്ചറല്‍ പാർക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കും മറ്റ് കലാകാരന്മാർക്കും തങ്ങളുടെ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാനുള്ള പ്രത്യേക വേദികള്‍ ഇവിടെ സജ്ജീകരിക്കും.

തൃശൂരില്‍ പ്രശസ്ത സംഗീത സംവിധായകൻ ജോണ്‍സണ്‍ മാസ്റ്ററുടെ സ്മരണയ്ക്കായി ഒരു അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗവേഷണ രംഗത്ത് വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ഐ.ഐ.ടി മദ്രാസ് റിസർച്ച്‌ പാർക്കിന്റെ മാതൃകയില്‍ കേരളത്തിലും പുതിയ റിസർച്ച്‌ പാർക്ക് ആരംഭിക്കാൻ 60 കോടി രൂപ നീക്കിവെച്ചു. ആരോഗ്യ-ശാസ്ത്ര മേഖലയില്‍ വലിയ വികസനം ലക്ഷ്യമിട്ടുകൊണ്ട് 100 കോടി രൂപ ചെലവില്‍ ‘കേരള ഹെല്‍ത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി’ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വയോജനങ്ങളുടെ ക്ഷേമത്തിനായി പുതുതായി രൂപീകരിച്ച വകുപ്പിന് 10 കോടി രൂപ അനുവദിക്കുകയും, അവരെ പരിചരിക്കുന്നതിനായി ‘കെയർ ഗിവർ’ എന്ന പുതിയ പദ്ധതി ആവിഷ്കരിക്കുകയും ചെയ്യും. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകള്‍ വഴി വയോധികർക്ക് ശാസ്ത്രീയമായ രോഗപരിചരണവും പരിശീലനവും ഈ പദ്ധതിയിലൂടെ ലഭ്യമാക്കും.

SUMMARY: Memorial to Salim Kumar, Film City in Kochi; Big project in the budget for the film industry

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റേസ് കോഴ്‌സ് റോഡ് ഇന്ന് മുതൽ 60 ദിവസത്തേക്ക് അടച്ചിടും

ബെംഗളൂരു: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ റേസ് കോഴ്‌സ് റോഡ് വൈറ്റ്-ടോപ്പിങ് പ്രവൃത്തികളുടെ...

യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം:‌ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന...

പാലക്കാട് ഇടിമിന്നലേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പൊള്ളലേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം...

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ...

മഴക്കുറവ് തിരിച്ചടിയാകുന്നു; കെ.ആർ.എസ് അണക്കെട്ടിലെ ജലസംഭരണം പകുതിയോട് അടുക്കുന്നു

ബെംഗളൂരു: കാവേരി നദീതടത്തിലെ പ്രധാന ജലസ്രോതസ്സായ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

കർണാടകയിൽ വരൾച്ചാ നഷ്ടം 46,324 കോടി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടം 46,324.50 കോടിയായി...

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാല് പേർ മരിച്ചു

ഉത്തർപ്രദേശ്: ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ സൈനിക...

Related Articles

Popular Categories