വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന നടത്തി ഇ.ഡി

തിരുവനന്തപുരം: സിഎംആർഎല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അതീവ നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയുടെ മകള്‍ വീണാ ടിയുടെ തിരുവനന്തപുരം എംജി റോഡിലുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇഡി ഉദ്യോഗസ്ഥർ തുറന്ന് പരിശോധിക്കുന്നത്.

രാവിലെ പത്ത് മണിയോടെ ബാങ്കിലെത്തിയ ഇഡി സംഘം നിലവില്‍ ലോക്കറിലെയും വീണയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെയും പരിശോധനകള്‍ തുടരുകയാണ്. ഇഡി നടപടിയുടെ പശ്ചാത്തലത്തില്‍ ബാങ്കിന് പുറത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വീണയുടെ അക്കൗണ്ടുകള്‍ നേരത്തെ തന്നെ മരവിപ്പിച്ചതായതിനാല്‍ പരിശോധനാ സമയത്ത് അവരുടെ സാന്നിധ്യം ആവശ്യമില്ലെന്നും, ആവശ്യമെങ്കില്‍ പിന്നീട് വിളിച്ചുവരുത്തുമെന്നും ഇഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കേസില്‍ വീണാ ടിയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ഇതിനായുള്ള പുതിയ സമൻസ് ഉടൻ തന്നെ അയക്കും. സിഎംആർഎല്‍ കമ്പനിയ്ക്ക് ഐടി സേവനങ്ങള്‍ നല്‍കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, അത് തെളിയിക്കുന്ന കൃത്യമായ രേഖകള്‍ ഹാജരാക്കാൻ ചോദ്യം ചെയ്യലില്‍ വീണയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

നേരത്തെ നല്‍കിയ മൊഴികളില്‍ കടുത്ത പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർ തയാറെടുക്കുന്നത്. ഐടി സേവനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്‌ സിഎംആർഎല്‍ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചർച്ചകള്‍ നടത്തിയിരുന്നതെന്നും, അതുകൊണ്ടുതന്നെ രേഖകളൊന്നും പ്രത്യേകം സൂക്ഷിച്ചുവെച്ചിട്ടില്ലെന്നുമാണ് വീണ ഇഡിക്ക് നല്‍കിയ മൊഴിയിലുള്ളത്.

SUMMARY: ED searches Veena’s bank locker

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം:‌ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന...

പാലക്കാട് ഇടിമിന്നലേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പൊള്ളലേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം...

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ...

മഴക്കുറവ് തിരിച്ചടിയാകുന്നു; കെ.ആർ.എസ് അണക്കെട്ടിലെ ജലസംഭരണം പകുതിയോട് അടുക്കുന്നു

ബെംഗളൂരു: കാവേരി നദീതടത്തിലെ പ്രധാന ജലസ്രോതസ്സായ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

കർണാടകയിൽ വരൾച്ചാ നഷ്ടം 46,324 കോടി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടം 46,324.50 കോടിയായി...

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാല് പേർ മരിച്ചു

ഉത്തർപ്രദേശ്: ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ സൈനിക...

ഗജവീരന്‍ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

കോട്ടയം: ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ കോട്ടയം...

Related Articles

Popular Categories