മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടശേഷം

തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജിവെക്കേണ്ടതില്ലെന്ന് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍, വീട്ടിലുണ്ടായത് വെറും കുടുംബപ്രശ്നമാണെന്നും ഭാര്യയ്ക്ക് പരാതിയില്ലെന്നും ഗണേഷ് കുമാർ വിശദീകരിച്ചു.

മന്ത്രിസഭായോഗത്തിന് ശേഷം നടന്ന ഈ ചർച്ചയില്‍, 112-ല്‍ വിളിച്ചതിനെത്തുടർന്ന് പോലീസ് എത്തിയ സാഹചര്യവും അവർ മടങ്ങിപ്പോകാനുണ്ടായ കാരണവും മന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഗണേഷ് കുമാർ മാപ്പുപറഞ്ഞതോടെ പ്രശ്നം അവസാനിച്ചെന്ന ഭാര്യ ബിന്ദു മേനോന്റെ പ്രസ്താവന കൂടി കണക്കിലെടുത്താണ് ഇടതുമുന്നണി നേതൃത്വം വിവാദം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ഗണേഷ് കുമാർ മുന്നണി നേതാക്കളെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. തുടർന്ന് ബിന്ദു മേനോന്റെ സഹോദരി വഴിയാണ് അനുരഞ്ജന ചർച്ചകള്‍ നടന്നത്. ബിന്ദുവിനോട് നേരിട്ട് സംസാരിക്കുകയും നടന്ന കാര്യങ്ങളില്‍ ക്ഷമാപണം നടത്തുകയും ചെയ്തതോടെ പരാതിയുമായി മുന്നോട്ട് പോകാനില്ലെന്ന് അവർ വ്യക്തമാക്കുകയായിരുന്നു.

ഇതോടെ മന്ത്രിസ്ഥാനം ഒഴിയേണ്ടതില്ലെന്ന നിഗമനത്തില്‍ മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും എത്തിച്ചേർന്നു. മന്ത്രിസഭായോഗത്തിലും ഈ വിഷയം ആരും ഉന്നയിച്ചില്ലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, ഒത്തുതീർപ്പ് നടപടികളിലൂടെ പ്രശ്നം അവസാനിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പത്തനാപുരത്തുള്ള അദ്ദേഹത്തിന്റെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച്‌ നടത്തി.

പോലീസ് ബാരിക്കേഡ് ഉയർത്തി മാർച്ച്‌ തടഞ്ഞത് സംഘർഷത്തിന് കാരണമായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശിയത് സ്ഥലത്ത് വലിയ തോതില്‍ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഗണേഷ് കുമാറിനെതിരെ ശക്തമായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

SUMMARY: Minister Ganesh Kumar will not resign; decision will be taken after meeting the Chief Minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മലയാളി യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വ്യാജമരുന്ന് ശൃംഖലയ്ക്കെതിരെ എസ്.ഐ.ടി. നടപടി; മെഡിക്കൽ സ്റ്റോർ ഉടമ കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിൽ വ്യാജമരുന്നുകളുടെ വ്യാപകമായ വിതരണ ശൃംഖല കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം...

കർണാടകയിൽ ബാലവേലക്കെതിരെ വൻ നടപടി; 17,000 സ്ഥാപനങ്ങളിൽ പരിശോധന, 800 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ബാലവേലക്കെതിരെ സംസ്ഥാന സർക്കാർ വ്യാപക പരിശോധന ശക്തമാക്കി. നാല്...

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

Related Articles

Popular Categories