ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി; പരിപാടി ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ഇടപെടല്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ നടപടി സ്വകരിച്ചിട്ടും ഉദ്ഘാടന ചടങ്ങില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

ഭൂമി ഏറ്റെടുക്കുന്നതിനായി 5,580 കോടി രൂപ സംസ്ഥാന സർക്കാർ നൽകിയിട്ടും, ശക്തമായ ഇടപെടലുകൾ നടത്തിയിട്ടും ഉദ്ഘാടന വേളയിൽ അവഗണന നേരിട്ട സാഹചര്യത്തിലാണ് പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. മുംബൈ – കന്യാകുമാരി ഇക്കോണോമിക് ഇടനാഴിയുടെ ഭാഗമായ ഈ സുപ്രധാന പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസർക്കാർ ഏകപക്ഷീയമായി ഏറ്റെടുക്കുന്നുവെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

ഏകദേശം 2,650 കോടി രൂപ ചെലവിൽ നിർമ്മിച്ച 39 കിലോമീറ്റർ നീളമുള്ള ഈ പാത കണ്ണൂർ, കാസറഗോഡ് ജില്ലകളെയും മംഗളൂരുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. 2021 നവംബറിൽ നിർമ്മാണം ആരംഭിച്ച് 2025 ഓഗസ്റ്റിൽ പൂർത്തിയാക്കിയ ഈ സ്ട്രെച്ച് സംസ്ഥാനത്ത് വികസനം പൂർത്തിയായ ആദ്യ റീച്ചാണ്. പദ്ധതിക്കായി വലിയ സാമ്പത്തിക വിഹിതം നൽകിയ കേരളത്തെ ചടങ്ങിൽ നിന്ന് മാറ്റിനിർത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നു. വികസന നേട്ടങ്ങളെ ചൊല്ലിയുള്ള കേന്ദ്ര-സംസ്ഥാന പോര് ഇതോടെ പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
SUMMARY: Minister Muhammad Riyaz omitted from National Highway inauguration ceremony; State government to boycott event

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കിയില്ലെങ്കിൽ 1 ലക്ഷം രൂപ വരെ പിഴ; ഓഗസ്റ്റ് 15 വരെ സമയം

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നത് തടയാൻ ഗ്രേറ്റർ ബെംഗളൂരു...

പാക് അധീന കശ്മീരിൽ പാകിസ്ഥാന്റെ നരവേട്ട; പ്രതിഷേധക്കാർക്കെതിരെ വെടിവെപ്പ്, 20 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ,പാക് അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക്...

കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറി; 42-കാരൻ അറസ്റ്റിൽ

ബെംഗളൂരു: കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പ്രതി...

കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികളായി എം ബി ഗോപിദാസ് (പ്രസിഡന്റ്),...

ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി; ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ മാതാപിതാക്കളെ കാണിച്ച് യുവാവിന്റെ ക്രൂരത

ബെംഗളൂരു: അവിഹിത ബന്ധം സംശയിച്ച് 23 വയസ്സുകാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി....

മൗവ്വഞ്ചേരി മഹൽ സംഗമം ഒക്ടോബർ മൂന്നിന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൗവ്വഞ്ചേരി മഹൽ...

ഓണാവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക്...

എം.ആര്‍ അജിത്കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസില്‍ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിന് വീണ്ടും...

Related Articles

Popular Categories