പ്രാർഥനകൾ വിഫലം; ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയിൽ

ബെംഗളൂരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്വാരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്ക് എത്തിച്ചു.

പാലക്കാട് കടമ്പഴിപുറത്തെ രമേശിന്റെ മകള്‍ ശ്രീനന്ദ(15)യെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ വിനോദയാത്രയക്ക് എത്തിയതായിരുന്നു. ബാബാബുഡാന്‍ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതായത്. മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന് രക്ഷിതാക്കളും ബന്ധുക്കളും പരാതിപ്പെട്ടിരുന്നു.

മാണിക്കധാര വെള്ളച്ചാട്ടം, ബാബാ ബുധന്‍ഗിരി കുന്ന് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ദിവസങ്ങളില്‍ പരിശോധന നടത്തിയത്. കുന്നിന്റെ 300 അടി താഴ്ചയില്‍വരെ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് അടക്കം പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് കാണാതായ സ്ഥലത്ത് നിന്ന് 1500 അടി താഴ്ചയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പും പോലീസും നാട്ടുകാരുമടങ്ങുന്ന നൂറോളം പേരുടെസംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കേരള പോലീസ് സംഘവും ഇവിടെ തിരച്ചിലിനായി എത്തിയിരുന്നു.
SUMMARY: Missing Sreenanda found dead, body found 1500 feet below ground

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ നവംബർ ഒന്നിന് നടത്തുന്ന കന്നഡ രാജ്യോത്സവാചാരണരണത്തിന്റെയും...

മെട്രോ യാത്രക്കാർക്ക് ആശ്വാസം: ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിക്കായി 200 മിനി ബസുകളുമായി ബി.എം.ടി.സി

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി)....

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു....

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ബെംഗളൂരു: നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിനും ശക്തമായ...

കുഴ‍ഞ്ഞുവീണ യുവാവും ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ച അയല്‍വാസിയും മരിച്ചു

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു....

തിരംഗാ മാര്‍ച്ച്‌; അഭിജിത് ദീപ്കെയ്ക്ക് പിന്നാലെ ഐസ നേതാവ് നേഹാ ബോറയും കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുമ്പ് നേതാക്കളെ...

മിനിമം ചാര്‍ജ് 20 രൂപയാക്കണം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്....

Related Articles

Popular Categories