സിപിഒ ദിവ്യശ്രീ വധക്കേസ്; ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം

കണ്ണൂര്‍: സഹപ്രവര്‍ത്തകയെയും വീട്ടുകാരെയും നടുക്കിയ കരിവെള്ളൂര്‍ ദിവ്യശ്രീ വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് രാജേഷിന് (കൊഴുമ്മല്‍ സ്വദേശി) കോടതി കടുത്ത ശിക്ഷ വിധിച്ചു. മൂന്ന് ജീവപര്യന്തം തടവിനും രണ്ട് ലക്ഷം രൂപ പിഴയ്‌ക്കുമുള്ള ശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്. 2024-ല്‍ കേരള പോലീസിലെ സിവില്‍ പൊലീസ് ഓഫീസറായ ദിവ്യശ്രീയെ പിതാവിന്റെ വീട്ടില്‍ വെച്ച്‌ രാജേഷ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

മാങ്ങാട്ടുപറമ്പ് ബറ്റാലിയനിലെ ഉദ്യോഗസ്ഥയായിരുന്ന ദിവ്യശ്രീ, ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ വിവാഹമോചനത്തിനൊരുങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായി നടന്ന കൗണ്‍സിലിംഗിനിടെ രാജേഷിന്റെ ലഹരി ഉപയോഗത്തെക്കുറിച്ചും പണം ധൂര്‍ത്തടിക്കുന്നതിനെക്കുറിച്ചും ദിവ്യശ്രീ തുറന്നു പറഞ്ഞത് പ്രതിയെ പ്രകോപിപ്പിച്ചു. രാജേഷിന്റെ ആവശ്യങ്ങള്‍ക്കായി ദിവ്യശ്രീ ലക്ഷങ്ങള്‍ ചെലവാക്കിയിരുന്നു. പ്രതിക്ക് ടാക്‌സിയും ബൈക്കും വാങ്ങി നല്‍കിയതും ഭാര്യവീട്ടുകാരായിരുന്നു. വിവാഹമോചനം നേടിയാല്‍ തന്റെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാകുമെന്ന് രാജേഷ് ഭയപ്പെട്ടിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

സംഭവം നടന്ന ദിവസം ബൈക്കിലെത്തിയ രാജേഷ്, ദിവ്യശ്രീയെ വടിവാള്‍ ഉപയോഗിച്ച്‌ ശരീരമാസകലം വെട്ടുകയായിരുന്നു. മകളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവ് കെ. വാസുവിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. ശരീരത്തിലേറ്റ നിരവധി വെട്ടുകള്‍ക്ക് പുറമെ, ചെവിക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. കൊലയ്‌ക്ക് ശേഷം വാള്‍ പുഴയിലെറിഞ്ഞ പ്രതി ബാറിലിരുന്ന് മദ്യപിക്കവേയാണ് പിടിയിലായത്.

SUMMARY: CPO Divyasree murder case; Husband Rajesh gets three life sentences

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലെ എസ്ഐആര്‍ നടപടികള്‍ ഓഗസ്റ്റ് 8 വരെ നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ നടപടിയുടെ സമയപരിധി ഓഗസ്റ്റ്...

പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ വൻ തിക്കും തിരക്കും; ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരുക്ക്

പുരി: ഒഡീഷയിലെ പുരിയില്‍ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും...

ഇന്നും ഇരുട്ടില്‍ തന്നെ; സംസ്ഥാനത്ത് പവർകട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം 7 നും...

വീണ്ടും പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

ബെംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് കാമുകന്റെ സഹോദരന്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു....

5 കോടിയുടെ എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : മംഗളൂരു പോലീസ് നടത്തിയ ലഹരി വിരുദ്ധ ഓപ്പറേഷനിൽ 5.20...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ ട്രാക്കിലിറങ്ങും, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ റെയിൽ ഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യയുടെ...

രാമായണ മാസാചരണത്തിന് നാളെ തുടക്കം

ബെംഗളൂരു: ക്ഷേത്രങ്ങളും വീടുകളും ഭക്​തിസാന്ദ്രമാക്കി രാമായണമാസത്തിന്​ നാളെ തുടക്കമാകും. ഇനി 30​...

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും....

Related Articles

Popular Categories