മൈസൂരു മുദ്ര മലയാളവേദി മലയാളംമിഷൻ പ്രവേശനോത്സവം

ബെംഗളൂരു: മൈസൂരു മുദ്ര മലയാളവേദി മലയാളം മിഷൻ ക്ലാസുകളുടെ ആറാമത് ‘കണിക്കൊന്ന’ ബാച്ചിന്റെ പ്രവേശനോത്സവവും ബി.ആർ.ബി.എൻ.എം.പി.എൽ. സ്റ്റാഫ് റിക്രിയേഷൻ ക്ലബിൽ നടന്നു. പരിപാടിയിൽ ബലൂണുകളും വർണചിത്രങ്ങളും മധുര പലഹാരങ്ങളും നൽകി അധ്യാപകർ കുട്ടികളെ സ്വീകരിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ വൈസ് പ്രസിഡന്റ് സുരേഷ് ബാബു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മുദ്ര മലയാള വേദി പ്രസിഡന്റ് വിജിത്ത് വർഗീസ് അധ്യക്ഷത വഹിച്ചു.

പ്രവേശനോത്സവത്തിൽ മലയാളം മിഷൻ മൈസൂർ മേഖല കോഡിനേറ്റർ പ്രദീപ് മാരിയിൽ, കർണാടക ചാപ്റ്റർ അക്കാദമിക് കമ്മിറ്റി അംഗം ദേവി പ്രദീപ്, മുദ്ര മലയാളം വേദി കമ്മറ്റി അംഗവും മലയാളം അധ്യാപകനുമായ സിബി, മുദ്ര മലയാള വേദി സെക്രട്ടറി വി.ടി. രാജേഷ് എന്നിവർ സംസാരിച്ചു. ദിവ്യ ഗിരീഷ് ആദ്യ ക്ലാസ് എടുത്തു.

മുദ്ര മലയാള വേദിയിലെ അധ്യാപികമാരായ ഹർഷ, അനിത, ദിവ്യ, ജിഷ്ണ എന്നിവരെയും മലയാളം മിഷൻ മൈസൂർ മേഖലാ കമ്മിറ്റി അംഗം സുചിത്ര പ്രേമിനേയും വനിതാദിനത്തിന്റെ ഭാഗമായി ആദരിച്ചു. പഠനോത്സവത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് പുസ്തകവും പഠന സാമഗ്രികളും വിതരണം ചെയ്തു. ഷമീർ, നിചിത് എന്നീ അധ്യാപകരും മുദ്ര മലയാള വേദി കമ്മിറ്റി അംഗങ്ങളും പ്രവേശനോത്സവത്തിന് നേതൃത്വം നൽകി.
SUMMARY: Mysore Mudra Malayalam Vedi Malayalam Mission Praveshanosthvam

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ, റെഡ് അലര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗത്തിന്റെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ബി...

തഖ്‌വിയ സ്വദർ സംഗമവും ത്വാഖാ ഉസ്താദ് അനുസ്മരണവും

ബെംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീംന്‍ ബാംഗ്ലൂര്‍ ജില്ലാ തഖ്‌വിയ സംഗമവും...

വയനാട് മണ്ണിടിച്ചിൽ: കേബിളുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണം അഞ്ചായി

മേപ്പാടി: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ...

ബൊമ്മനഹള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസ്; കാമുകൻ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മനഹള്ളിയിൽ പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ...

കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് വിലക്ക് നീക്കി

ഡല്‍ഹി: ആക്ഷേപഹാസ്യ കൂട്ടായ്മയായ 'കോക്രോച്ച്‌ ജനതാ പാര്‍ട്ടി'യുടെ (സി.ജെ.പി.) എക്‌സ് (ട്വിറ്റര്‍)...

കെഎസ്‌ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നു തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നു തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്. ആലത്തൂര്‍...

Related Articles

Popular Categories