കെ.സി. വേണുഗോപാലിന്‍റെ ഫ്ലക്സ് ബോര്‍ഡ് വച്ച സിപിഎം നേതാവ് സിസിടിവി കാമറയില്‍

തൃശൂർ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെ കെ സി വേണുഗോപാലിനെ അനുകൂലിച്ച്‌ ഫ്ലക്‌സ് വെച്ച്‌ വെട്ടിലായി സിപിഎം നേതാവ്. തൃശൂർ വാടാനാപ്പള്ളിയില്‍ സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് ഫ്ലക്‌സ് സ്ഥാപിച്ചത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദ് ആണ് സിസിടിവിയില്‍ കുടുങ്ങിയത്.

മുഹമ്മദ് ഫ്ലക്സുമായി എത്തി റോഡരികില്‍ സ്ഥാപിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് സിപിഎം നേതാവും വാടാനപ്പള്ളി ലോക്കല്‍ കമ്മറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് മെമ്പറുടെ ഭർത്താവുമായ അരവശ്ശേരി മുഹമ്മദ് കെ സി വേണുഗോപാലിന്റെ ഫോട്ടോവെച്ച ‘കെ സി നയിക്കട്ടെ’ എന്നെഴുതിയ ഫ്‌ലക്‌സ് വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ചത്.

രാത്രി ഫ്ലക്‌സ് സ്ഥാപിച്ച ശേഷം ഇയാള്‍ തന്നെ രാവിലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. പ്രദേശത്തെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ, സിപിഎം നേതാവ് വെട്ടിലായി. സംഭവത്തില്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റി പേരില്‍ പോലീസില്‍ പരാതി നല്‍കി. പ്രതിഷേധ പ്രകടനവും നടത്തി. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.

കഴിഞ്ഞദിവസങ്ങളില്‍ ജില്ലയില്‍ കെ സിയെ അനുകൂലിച്ചും വി ഡി സതീശനെ അനുകൂലിച്ചും വ്യാപകമായി ഫ്‌ളക്‌സുകള്‍ ഉയർന്നിരുന്നു. വി ഡി സതീശനുവേണ്ടി തൃശൂർ നഗരത്തിലും കൊടുങ്ങല്ലൂരിലും പെരുമ്പിലാവിലും ഇരിങ്ങാലക്കുടയിലും പ്രകടനങ്ങളും നടന്നിരുന്നു. ഇതിനിടെയാണ് സിപിഎം നേതാവു തന്നെ ഫ്‌ളക്‌സ് സ്ഥാപിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.

SUMMARY: CPM leader who put up K.C. Venugopal’s flex board caught on CCTV camera

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാക് ഭീകരരുമായി ചാറ്റ്; കർണാടകയിൽ 24കാരൻ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച്...

പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു; ബൈക്കിലെത്തിയ അജ്ഞാതർ ആക്രമിച്ചതായി റിപ്പോർട്ട്

അമൃത്സർ: പഞ്ചാബിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ‘മാഡ് സന്ധു’ എന്ന്...

തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ച് പിതാവിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

ബെംഗളൂരു: പിതാവിൽ നിന്ന് 90 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി സ്വന്തമായി തട്ടിക്കൊണ്ടുപോകൽ...

കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല കേന്ദ്ര സംഘം ഇന്ന്...

നയന്തഹള്ളിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ നയന്തഹള്ളി വിനായക ലേഔട്ടിൽ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു...

ഓൺസ്റ്റേജ് ജാലഹള്ളി ഭരണസമിതി വിപുലീകരിച്ചു

ബെംഗളൂരു: ജാലഹള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഓൺസ്റ്റേജിന്റെ ഭരണസമിതി...

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി...

Related Articles

Popular Categories