അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; തീരുമാനം ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ നോർവെയോട് തോറ്റ് ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ. കടുത്ത പരുക്കുകൾ മൂലം ദീർഘകാലം വിട്ടുനിന്ന ശേഷം ഈ ലോകകപ്പിലാണ് താരം ബ്രസീൽ ടീമിലേക്ക് തിരിച്ചെത്തിയത്.മത്സരത്തിന് ശേഷം ഏറെ വികാരാധീനനായി പൊട്ടിക്കരഞ്ഞ നെയ്മർ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ എസ്പോർട്ടെയോട് സംസാരിക്കവെയാണ് തന്റെ വിരമിക്കൽ സൂചന നൽകിയത്. ഞാൻ ഒരുപാട് ശ്രമിച്ചു, ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു, ഇവിടെയാണ് തുടക്കം കുറിച്ചത് ഇവിടെ തന്നെ അവസാനിപ്പിക്കുന്നു എന്നായിരുന്നു നെയ്മറുടെ വാക്കുകൾ.

ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന ബഹുമതിയോടെയാണ് അദ്ദേഹം കളം വിടുന്നത്. ദേശീയ ടീമിനായി 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 59 അസിസ്റ്റുകളും നെയ്മർ സ്വന്തമാക്കിയിട്ടുണ്ട്. 16 വർഷത്തെ കരിയറാണ് നെയ്മർ അവസാനിപ്പിക്കുന്നത്.

ബ്രസീലിനൊപ്പം 2013-ൽ ഫിഫ കോൺഫെഡറേഷൻസ് കപ്പും 2016-ൽ ബ്രസീലിൽ വച്ച് നടന്ന ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡലും നേടിയ താരമാണ് നെയ്മർ. 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിലെ വെള്ളി മെഡലും നേടി. നാല് ലോകകപ്പുകളിൽ ബ്രസീലിനായി കളിച്ചെങ്കിലും ലോകകിരീടം ഇല്ലാതെയാണ് 34കാരനായ നെയ്മർ മടങ്ങുന്നത്.  2010 ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു നെയ്മർ തന്റെ സീനിയർ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതും ആദ്യ ഗോൾ നേടിയതും. നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം അതേ സ്റ്റേഡിയത്തിൽ വെച്ച് തന്നെയാണ് അദ്ദേഹത്തിന്റെ ലോകകപ്പ് സ്വപ്നങ്ങളും അന്താരാഷ്ട്ര കരിയറും അവസാനിപ്പിച്ചത്.
SUMMARY: Neymar announces retirement from international football

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 105 രൂപയുടെ വര്‍ധനവാണ്...

പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിഎംആർഎല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും...

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പനജി: നടന്‍ നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പനജി...

കാസറഗോഡ് ദേശീയപാതയില്‍ വാഹനാപകടങ്ങള്‍: 4 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

കാസറഗോഡ്: കാസറഗോഡ് ദേശീയ പാതയില്‍ ഒരേ സമയം നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു....

ആം​ബു​ല​ൻ​സി​നു​ള്ളി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റിച്ചു; രോ​ഗിക്ക് ദാരുണാന്ത്യം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് രോ​ഗി...

സമൂഹവിവാഹവും സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി ‘വർണ്ണങ്ങൾ 2026’

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (SKKS) കൊത്തന്നൂർ സോൺ സംഘടിപ്പിച്ച...

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ്; രജിസ്ട്രേഷൻ പോർട്ടൽ ആരംഭിച്ചു

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്കായുളള നോർക്ക റിട്ടേണി ഐ.ഡി കാർഡ് രജിസ്ട്രേഷനായുളള വെബ്ബ്...

കർണാടകയിൽ 217 താലൂക്കുകൾ വരൾച്ചാബാധിതം; ദുരിതാശ്വാസത്തിനായി വായ്പ പരിഗണിക്കുന്നു

ബെംഗളൂരു: കർണാടകയിൽ വരൾച്ച രൂക്ഷമായതോടെ സംസ്ഥാനത്തെ 240 താലൂക്കുകളിൽ 217 എണ്ണവും...

Related Articles

Popular Categories