നിതിന്‍ രാജിന്റെ മരണം: ഡോ.എം. കെ റാം വീണ്ടും അറസ്റ്റില്‍

തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച നിർണായക ഉത്തരവിനെത്തുടർന്നാണ് ഈ നടപടി. സാധാരണ രീതിയിലുള്ള നടപടിക്രമങ്ങളിൽനിന്ന് വ്യത്യസ്തമായി, ഈ കേസിൽ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് കോടതി പ്രത്യേകം നിർദ്ദേശിക്കുകയായിരുന്നു.

നിതിൻ രാജ് ജീവനൊടുക്കി മൂന്നു മാസം പിന്നിടുമ്പോഴാണ് പ്രധാന പ്രതിയായ ഡോ. എം കെ റാം പിടിയിലാകുന്നത്. കർണാടകയിലെ കുടകിൽ ഒളിവിൽ കഴികയായിരുന്ന റാമിനെ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘം ആണ് പിടികൂടിയത്. നിതിന്‍ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണ് റാം അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. വകുപ്പ് മേധാവി എന്ന നിലയില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം അന്വേഷണ സംഘത്തോട് പറഞ്ഞു. മുൻ കൂർ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് റാമിനായി ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയത്. താടി വെച്ചു രൂപം മാറിയ റാം സ്വന്തം നാടായ ആന്ധ്ര പ്രദേശിലെ ചിറ്റൂരിലും ഗുണ്ടൂരിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു.

അതേസമയം, കേസ് പരിഗണിച്ച തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, റാമിനെ ആദ്യം അറസ്റ്റ് ചെയ്ത മുന്‍ അന്വേഷണ സംഘത്തലവന്‍ സുധീര്‍ കല്ലനെ വിളിച്ചുവരുത്തി. മുന്‍പ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്തുകൊണ്ട് വീഴ്ച പറ്റി എന്ന് വിശദീകരിക്കാനാണ് നേരിട്ട് വിളിപ്പിച്ചത്. ഗ്രൗണ്ട് ഓഫ് അറസ്റ്റ് വാക്കാല്‍ അറിയിച്ചിരുന്നു എന്ന് ഡിവൈഎസ്പി കോടതിയില്‍ പറഞ്ഞെങ്കിലും, വാക്കാല്‍ അറിയിച്ചാല്‍ പോരെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡിവൈഎസ്പിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യേണ്ടി വരുമെന്നും കോടതി പരാമര്‍ശിച്ചു.
SUMMARY: Nitin Raj’s death: Dr. M. K. Ram arrested again

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം...

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

ആലിക്കുട്ടി മുസ്‌ലിയാർ നേതൃപാടവമുള്ള മഹാപണ്ഡിതൻ- ബെംഗളൂരു എസ്.വൈ. എസ്

ബെംഗളൂരു: പാണ്ഡിത്യവും നേതൃപാടവവും ഒത്തിണങ്ങിയ മഹാ പണ്ഡിതനായിരുന്നു സമസ്‌ത കേരള ജംഇയ്യത്തുൽ...

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ...

‘ഇര -ദി ഐറണി ഓഫ് ഗ്ലോറി’ നൃത്ത സംഗീതശില്പം ഓഗസ്റ്റ് 8 ന്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംഗ ആർട്സ് സ്പേസ് ഒരുക്കുന്ന 'ഇര...

സമരക്കാരുമായി ഏത് സമയത്തും ഏത് സ്ഥലത്തും ചര്‍ച്ചക്ക് തയ്യാര്‍; വീണ്ടും അനുരജ്ഞന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഒടുവില്‍ സമരക്കാർക്ക് വഴങ്ങി കേന്ദ്രസർക്കാർ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ കേന്ദ്ര...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്‌ ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ...

Related Articles

Popular Categories