പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട്: കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് ഇവര്‍ക്ക് പനി ബാധിച്ചത്. പിന്നീട് സമീപത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു. വീണ്ടും പനി കൂടിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കു സ്ഥിരീകരിച്ചത്.വിദഗ്ദ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഫാറൂഖ് കോളേജ് സ്വദേശിയായ 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗവ്യാപനം തടയുന്നതിനായി സമ്പര്‍ക്കപ്പട്ടിക ശക്തമായി നിരീക്ഷിച്ചുവരികയാണ്.

ഇന്നലെ പരിശോധനയ്ക്കായി അയച്ച സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്ന് പേരുടെ ഫലം നെഗറ്റീവ് ആയതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ 87 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇവരില്‍ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ആളുകള്‍ ഉള്‍പ്പെടുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഉറവിടം കണ്ടെത്തുന്നതിനായി കേന്ദ്ര ആരോഗ്യ സംഘവും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതരും കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എന്നാല്‍ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
SUMMARY: One death due to dengue fever in Palakkad; instructions to increase vigilance

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ...

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ...

‘ഇരുപതില്‍ കണ്ടുമുട്ടി, മുപ്പതില്‍ വിവാഹിതരായി’; അഹാനയും നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയും കാമറാമാന്‍ നിമിഷ്...

കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദ് അന്തരിച്ചു

കൊച്ചി: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്...

Related Articles

Popular Categories