ബെംഗളൂരു: മംഗളൂരുവിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 10 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ എം.ജി.ആർ ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ ജനറൽ കോച്ചിൽ നിന്ന് അവകാശിയില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇൻസ്പെക്ടർ മനോജ് കുമാർ യാദവും സംഘവുമാണ് പിടികൂടിയത്.10.129 കിലോയുടെ 5,06,450 രൂപ വില കണക്കാക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവ നിയമനടപടികൾക്കായി മംഗളൂരുവിലെ എക്സൈസ് വകുപ്പിന് കൈമാറി.
SUMMARY: Over 10 kilograms of cannabis seized while being transported on a train















