മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: 120 പുതിയ ബാച്ചുകള്‍ അനുവദിക്കാൻ തീരുമാനം

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസിന്ധി പരിഹരിക്കാന്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം. 120 പുതിയ ബാച്ചുകള്‍ അനുവദിക്കാനാണ് തീരുമാനം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ബാച്ചുകള്‍ അനുവദിക്കുക. ഇത് സംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പില്‍ ധാരണയായി. അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.

അധിക ബാച്ച്‌ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനം ചുമതലപ്പെട്ട സമിതികള്‍ അറിയാതെയാണ് സ്വീകരിച്ചിരിക്കുന്നതെന്നത് ചർച്ചയാകുന്നുണ്ട്. ബാച്ചുകള്‍ ആവശ്യമുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടത് ആര്‍ഡിഡി അധ്യക്ഷനായ പ്രാദേശിക സമിതികളാണ്. ഈ റിപ്പോര്‍ട്ട് സംസ്ഥാനതല സമിതി പരിശോധിച്ച്‌ സര്‍ക്കാരിന് സമര്‍പ്പിക്കും. എന്നാല്‍ ഈ സമിതികള്‍ ചേരാതെയാണ് നിലവിലെ തീരുമാനം.

ഇതോടെ ശാസ്ത്രീയ വിശകലനം ഇല്ലാത്തത് തിരിച്ചടിയാകുമെന്ന വിമര്‍ശനമാണ് ഉയരുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷമായിരുന്നു. രണ്ടാം അലോട്ട്‌മെന്റിന് ശേഷവും നിരവധി വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായത്. ഇതോടെ പ്രതിഷേധം ശക്തമായിരുന്നു.

SUMMARY: Plus One seat crisis in Malabar: Decision to allow 120 new batches

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്മ അസോസിയേഷന്‍ ഓണസംഗമം

ബെംഗളൂരു: നന്മ അസോസിയേഷന്‍ ഓണസംഗമം ബൈലിക്കരയിൽ വിവിധ പരിപാടികളോടെ നടന്നു. ഓണസദ്യ,...

കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി ഓണച്ചന്ത 24, 25 തീയതികളില്‍

ബെംഗളൂരു: കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി സംഘടിപ്പിക്കുന്ന ഓണച്ചന്ത 24, 25...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ മാനവമൈത്രി റാലി സംഘടിപ്പിച്ചു

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി മാനവമൈത്രി റാലി...

ഓണച്ചെലവ്; 2,200 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി കടമെടുക്കുന്നു.മ്പളം,...

കേരളസമാജം കർണാടക ഓണോത്സവം സംഘടിപ്പിച്ചു 

ബെംഗളൂരു: കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷന്റെ സംഘടിപ്പിച്ച ഓണാഘോഷം ഓണോത്സവം...

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട്ടില്‍ കർഷകർക്കാശ്വാസമായി വൻ പ്രഖ്യാപനവുമായി ടിവികെ സർക്കാർ. 6,220 കോടി...

ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് തീപിടിച്ചു; അപകടത്തില്‍ ഡ്രൈവറുടെ കൈയ്ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ്സിന്...

Related Articles

Popular Categories