കൊച്ചി: കളമശ്ശേരിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തായി പരാതി. സ്പായിലെ മാനേജര്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയായിരുന്നു പീഡനം. സംഭവത്തില്‍ ശ്രീരാഗ്, ജിത്തു എന്നീ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ബിയറും മയക്കുമരുന്നും നല്‍കി പല തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സ്പായിലെ ജോലി വാഗ്ദാനം ചെയ്ത് ഇന്റർവ്യൂവിന് വിളിച്ച ശേഷമായിരുന്നു പീഡനം. ഉപദ്രവിച്ച ശേഷം പ്രതികള്‍ യുവതിയുടെ ദൃശ്യങ്ങളും പകര്‍ത്തി. യുവതി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കൊച്ചിയിൽ ഭർത്താവിന് ഒപ്പം താമസിക്കുകയായിരുന്ന യുവതി സ്പായിലെ ജോലി പരസ്യം കണ്ട് ഇന്‍റർവ്യൂവിന് പോയപ്പോഴാണ് അതിക്രൂരമായ സംഭവം ഉണ്ടായത്. സ്പായിലേക്ക് മാനേജർ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകുകയായിരുന്നു. ഇന്‍റർവ്യൂ നടത്തിയ ശേഷം ആയിരുന്നു കൂട്ടബലാൽസംഗം. പ്രതികൾക്ക് സ്പായുടെ മറവിൽ ലൈംഗിക കച്ചവടം നടത്തുന്നവരുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
SUMMARY: Young woman gang-raped after being promised a spa job in Kochi.
















