ബെംഗളൂരു: സ്വകാര്യ സ്ഥാപനങ്ങൾ കന്നഡിഗരെ മനഃപൂർവം ജോലിക്കെടുക്കാതെ മാറ്റിനിർത്തുന്നത് കണ്ടാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ. കന്നഡിഗരുടെ അവകാശങ്ങളും അന്തസ്സും തൊഴിൽ അവസരങ്ങളും അവഗണിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലെ ചില ഐടി കമ്പനികൾ കന്നഡ സംസാരിക്കുന്ന ഉദ്യോഗാർഥികളെ മാറ്റിനിർത്തുന്നുവെന്ന പരാതികൾ ഉയരുകയും, ഇതുമായി ബന്ധപ്പെട്ട ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതിന് പിന്നാലെയാണ് എക്‌സിലൂടെ ഡി.കെ. ശിവകുമാറിന്റെ പ്രതികരണം.
ಬೆಂಗಳೂರಿನ ಐಟಿ ಕಂಪನಿಗಳಲ್ಲಿ ಕನ್ನಡಿಗರಿಗೆ ಉದ್ಯೋಗಾವಕಾಶಗಳಲ್ಲಿ ಅನ್ಯಾಯವಾಗುತ್ತಿದೆ ಎಂಬ ದೂರುಗಳು ಕೇಳಿಬರುತ್ತಿರುವುದು ವಿಷಾದನೀಯ. ಕನ್ನಡ ಮಾತೃಭಾಷೆ ಇರುವವರನ್ನು ಕಡೆಗಣಿಸಲಾಗುತ್ತಿದೆ ಎಂಬ ವಿಷಯವನ್ನು ಸರ್ಕಾರ ಗಂಭೀರವಾಗಿ ಪರಿಗಣಿಸಿದೆ.
ಕರ್ನಾಟಕದಲ್ಲಿ ಕನ್ನಡಿಗನೇ ಸಾರ್ವಭೌಮ. ಕನ್ನಡಿಗರ ಹಕ್ಕು, ಗೌರವ ಮತ್ತು ಅವಕಾಶಗಳನ್ನು ಯಾವುದೇ ಕಾರಣಕ್ಕೂ ಕಡೆಗಣಿಸಲು ಸರ್ಕಾರ ಅವಕಾಶ ನೀಡುವುದಿಲ್ಲ. ಜಗತ್ತು ಬೆಂಗಳೂರನ್ನು ಭಾರತದ ತಂತ್ರಜ್ಞಾನ ರಾಜಧಾನಿಯಾಗಿ ನೋಡುತ್ತಿದ್ದು, ನಮ್ಮ ಕನ್ನಡಿಗರ ಪ್ರತಿಭೆ, ಕೌಶಲ್ಯ ಮತ್ತು ಸಾಮರ್ಥ್ಯದ ಬಗ್ಗೆ ನಮಗೆ ಅಪಾರ ಹೆಮ್ಮೆಯಿದೆ.
ಕನ್ನಡಿಗರನ್ನು ಯಾವುದೇ ಖಾಸಗಿ ಸಂಸ್ಥೆ ಉದ್ದೇಶಪೂರ್ವಕವಾಗಿ ಕಡೆಗಣಿಸಿರುವುದು ಕಂಡುಬಂದರೆ, ಸರ್ಕಾರ ಸೂಕ್ತ ಕ್ರಮ ಕೈಗೊಳ್ಳಲಿದೆ. ಕನ್ನಡಿಗರ ಹಿತಾಸಕ್ತಿಗೆ ಧ್ವನಿಯಾಗಿ, ಅವರ ಸಮಸ್ಯೆಗಳಿಗೆ ಸ್ಪಂದಿಸಲು ಸರ್ಕಾರ ಸದಾ ಬದ್ಧವಾಗಿದೆ.
— DK Shivakumar (@DKShivakumar) October 25, 2026
കർണാടകയിൽ കന്നഡിഗരാണ് പരമാധികാരികൾ. ഒരു കാരണവശാലും കന്നഡിഗരുടെ അവകാശങ്ങളും അന്തസ്സും അവസരങ്ങളും അവഗണിക്കാൻ സർക്കാർ അനുവദിക്കില്ല. ഇന്ത്യയുടെ ഐടി തലസ്ഥാനമാണ് ബെംഗളുരുവെന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ കന്നഡിഗരുടെ കഴിവുകളിൽ ഈ സംസ്ഥാനം അഭിമാനിക്കുന്നുവെന്നും സ്വകാര്യ സ്ഥാപനങ്ങൾ അവരെ മനഃപൂർവ്വം മാറ്റിനിർത്തുന്നതായി കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
SUMMARY: ‘Priority for Kannadigas’: Chief Minister D.K. Shivakumar warns establishments that deny jobs to locals















