കാണാം പുതുലോകം; പുത്തൂര്‍ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി ശനിയാഴ്ച തുറക്കും

തൃശൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പുത്തൂർ സുവോളജിക്കൽ പാർക്ക് ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കഴിഞ്ഞ നാലുമാസമായി വിദ്യാർഥികൾക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിൽ പ്രവേശനം നൽകിയിരുന്ന പാർക്കിൽ ഇനിമുതൽ എല്ലാവർക്കും പ്രവേശിക്കാം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. ശനിയാഴ്ച രാവിലെ എട്ടു മണിക്ക് വനംമന്ത്രി ആദ്യ സന്ദർശകനായി പ്രവേശിക്കുന്നതോടെ പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കപ്പെടും.

ടിക്കറ്റ് നിരക്കുകളും പ്രഖ്യാപിച്ചു. മുതിര്‍ന്നവര്‍ക്ക്  നൂറു രൂപ. സീനിയര്‍ സിറ്റിസണ്‍സിന് അന്‍പതു രൂപ. വിദ്യാര്‍ഥികള്‍ക്ക് മുപ്പതു രൂപയാണ്. ഭിന്നശേഷിക്കാർക്കും നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമാണ്. കൂടാതെ, ഡബിൾ ഡെക്കർ ബസ് യാത്രയ്ക്ക് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയും നൽകണം. വാഹനങ്ങൾക്കായി വിപുലമായ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്; ഇരുചക്ര വാഹനങ്ങൾക്ക് 25 രൂപ മുതൽ ബസുകൾക്ക് 250 രൂപ വരെയാണ് പാർക്കിംഗ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച അവധിയായിരിക്കും. മറ്റു ദിവസങ്ങളില്‍ ഒന്‍പതു മുതല്‍ അഞ്ചുവരെയാണ് പ്രവേശനം. സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിടണം. ഇലക്ട്രിക് ബസിലാണ് പിന്നെ യാത്ര. രണ്ട് ഇലക്ട്രിക് ബസുകള്‍ പാര്‍ക്കില്‍ കറങ്ങിക്കൊണ്ടിരിക്കും. ഭക്ഷണത്തിനായി മൂന്നു കിയോസ്ക്കുകളും ഒരു കഫെറ്റേരീയയും ഒരുക്കിയിട്ടുണ്ട്.

പതിനാല് ആവാസ വ്യസ്ഥകളിലാണ് മൃഗങ്ങള്‍. തൃശൂര്‍ മൃഗശാലയിലെ കടുവ, കാട്ടുപോത്ത്, ചീങ്കണ്ണികള്‍, സിംഹവാലന്‍ കുരങ്ങുകള്‍ ഉള്‍പ്പെടെ330 മൃഗങ്ങളെ പാര്ക്കിലേയ്ക്കു മാറ്റി. ജിറാഫ് ഉള്‍പ്പെടെയുള്ള വിദേശ മൃഗങ്ങളെ‍ കൊണ്ടുവരാന്‍ നാലു കോടി രൂപ അഡ്വാന്‍സ് നല്‍കി. വരും മാസങ്ങളിൽ സഫാരി പാർക്കിന്റെയും പെറ്റിംഗ് സൂവിന്റെയും നിർമ്മാണം പൂർത്തിയാകുന്നതോടെ തൃശ്ശൂരിലെ ബാക്കിയുള്ള ജീവികളെക്കൂടി ഇവിടേക്ക് മാറ്റുമെന്ന് അധികൃതർ വ്യക്തമാക്കി.
SUMMARY: Puttur Zoological Park will open for public on Saturday

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ...

Related Articles

Popular Categories