വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിനത്തില്‍. ഹിമാചല്‍ പ്രദേശ് സ്വദേശിയായ കണ്‍സ്ട്രക്ഷൻ മാനേജർ വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്. നാല് സോണുകളില്‍ രണ്ടാമത്തെ സോണിലാണ് ഇന്ന് കൂടുതല്‍ പരിശോധന നടത്തുക. ഏറ്റവും കൂടുതല്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് ഈ ഭാഗത്താണ്.
മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ മണ്ണ് പൂർണമായി നീക്കുമെന്ന മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മീനാക്ഷി പാലത്തിൽ നിന്നും ഒരു കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാൾ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണ് ലഭിച്ചത്. നിർമാണ കമ്പനി സര്വേയറായിരുന്നു രാഗേഷ്. കളളാടിയിലെ മണ്ണിടിച്ചിലിൽ ഏഴുപേർക്കാണ് ജീവൻ നഷ്ടമായത്.
SUMMARY: Wayanad Kalladi landslide: Search for one missing person continues for the fifth day
















