ഖത്തർ ഗ്യാസ് പ്ലാന്റ് സ്ഫോടനം: ഇന്ത്യക്കാരടക്കം 13 പേർ മരിച്ചു, 66 പേർക്ക് പരുക്ക്

ദുബായ്: ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരടക്കം 13 പേർ മരിച്ചു. 66 പേർക്ക് പരുക്കേറ്റതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ 18 പേരെ കാണാതായതായും ഇവർക്കായുള്ള വിപുലമായ തിരച്ചിൽ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇറാൻ ആക്രമണത്തിനു പിന്നാലെ അടച്ചിട്ട പ്ലാന്റിൽ ഞായറാഴ്ച രാത്രി പ്രവർത്തനം പുനരാരംഭിക്കാനുള്ള തൊഴിലാളികളുടെ ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റാണിത്.

ഞായറാഴ്ച രാത്രി 10.45 ഓടെയാണ് ഉ​ഗ്ര ശബ്ദത്തോടെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. ഇറാന്‍ ബോംബ് ആക്രമണത്തെത്തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച തൊഴിലാളികള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്. യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷം അയഞ്ഞതോടെയാണ്, കയറ്റുമതി ടെര്‍മിനല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം ഖത്തര്‍ ആരംഭിച്ചത്.

സംഭവത്തിൽ ദോഹയിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുകയും ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കുമായി അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കുകയും ചെയ്തു. +974-55647502, +974-55384683 എന്നീ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയിൽ വിലാസത്തിലോ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാവുന്നതാണ്.
SUMMARY: Qatar gas plant explosion: 13 people including Indians killed, 66 injured
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

താമരശേരി ഫ്രഷ് കട്ടിന് തുടരാം; സ്ഥാപനം പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത നടപടി ഹൈക്കോടതി നീട്ടി

കൊച്ചി: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് കേസില്‍ സര്‍ക്കാരിന്...

സുവർണ കർണാടക കേരളസമാജം കോറമംഗല സോണ്‍ സ്വാതന്ത്ര്യ ദിനാഘോഷം 

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കോറമംഗല സോണ്‍ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ്...

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: തച്ചമ്പാറയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍...

ഓണത്തിരക്ക്; ബെംഗളൂരുവില്‍ നിന്ന് സേലം വഴി കണ്ണൂരേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ഓണക്കാല യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്ക് സ്പെഷ്യൽ ട്രെയിൻ...

ശബരിമല നെയ്യ് ക്രമക്കേട്: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ ദേവസ്വം വിജിലൻസ്

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസാണ്...

തിരുവനന്തപുരം ആര്‍ബിഐ ഓഫിസില്‍ യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തിരുവനന്തപുരം ഓഫിസില്‍ യന്ത്രത്തില്‍...

മന്ത്രി ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയില്‍ മന്ത്രി ഒ ജെ ജനീഷ്...

Related Articles

Popular Categories