ബെംഗളൂരു: ജമാഅത്തെ ഇസ്ലാമി കേരള ബെംഗളൂരു സിറ്റി ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റമദാന്‍ സംഗമം ബെംഗളൂരു പാലസ് ഗ്രൗണ്ടിലെ പാലസ് ശീഷ് മഹലില്‍ ഇന്ന് നടക്കും. ‘നീതിക്ക് സാക്ഷികളാവുക’ എന്നതാണ് ഈ വർഷത്തെ സംഗമത്തിന്റെ പ്രമേയം. വൈകീട്ട് നടക്കുന്ന ചടങ്ങിൽ സ്പീക്കർ യു.ടി. ഖാദർ, എം.എൽ.എ.മാരായ എൻ.എ.ഹാരിസ്, റിസ‌്വാൻ അർഷാദ് എന്നിവർ മുഖ്യാതിഥികളാകും.
ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പ്രമേയ പ്രഭാഷണം നടത്തും. മസ്‌ജിദുറഹ്‌മ ഖത്തീബ് സലീം മമ്പാട്, അഡ്വ. മുബഷിർ അസ്‌ഹരി, ഷമീർ മുഹമ്മദ് തുടങ്ങിയവർ സംസാരിക്കും. കുട്ടികൾക്കായി കിഡ്‌സ് റംസാൻ മീറ്റും ഒരുക്കിയിട്ടുണ്ട്, ഇഫ്ത്താർ വിരുന്നുമുണ്ടാകും.















