റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല്

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പർ വേടന് തിരിച്ചടി. പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് ആണെന്ന് കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. കേസില്‍ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. അനധികൃതമായി പുലിപ്പല്ല് കൈവശം വച്ചു, മൃഗവേട്ട തുടങ്ങിയ ആരോപണങ്ങളില്‍ വേടനെതിരെ നേരത്തേ കേസെടുത്തിരുന്നു.

കേസില്‍ ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ കുറ്റങ്ങള്‍ വനംവകുപ്പ് വേടനെതിരെ ചുമത്തിയിരുന്നു. എന്നാല്‍, പുലിപ്പല്ലുള്ള ലോക്കറ്റ് തമിഴ്‌നാട്ടിലുള്ള ആരാധകൻ നല്‍കിയതാണെന്നാണ് വേടൻ നല്‍കിയ മൊഴി. ആദ്യം തായ്‌ലന്‍ഡില്‍ നിന്നും വാങ്ങിയതെന്നായിരുന്നു വേടന്‍ പറഞ്ഞത്. പിന്നീട് മാറ്റിപ്പറയുകയായിരുന്നു. കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലാണ് റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി ആദ്യം അറസ്റ്റിലാകുന്നത്.

കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്. ഹില്‍പാലസ് പോലീസാണ് ഫ്ലാറ്റില്‍ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത വേടൻ കഞ്ചാവ് ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിരുന്നു. ഇതിനിടെയാണ് പുലിയുടെ പല്ല് പിടിപ്പിച്ച ലോക്കറ്റ് വേടനില്‍ നിന്ന് കണ്ടെത്തിയത്.

SUMMARY: Rapper hunter gets hit; real tiger tooth seized

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍നിന്ന് 43 ലക്ഷം രൂപയും 5 പവനും തട്ടി; പട്ടാമ്പി സ്വദേശി അറസ്റ്റില്‍

പാലക്കാട്‌: വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്ന് 43 ലക്ഷം രൂപയും...

മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം. ആഭ്യന്തര മന്ത്രി...

ബെംഗളൂരുവിന്റെ പുതിയ ഗതാഗതകേന്ദ്രമായി ഹൊസ്കോട്ടെ ഒരുങ്ങുന്നു; വരുന്നത് വൻകിട പദ്ധതികൾ

ബെംഗളൂരു: നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന...

സേലം ഡിവിഷനിൽ അറ്റകുറ്റപ്പണി; കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

പാലക്കാട്: സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി നടക്കുന്നതിനാൽ കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍...

കർണാടകയിൽ മഴ തുടരും; നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മഴ സാധ്യത തുടരുന്നതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു....

കല ഓണോത്സവം ഇന്ന്

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കല ഓണോത്സവം...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഇന്ന് 

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ‘കെ.കെ.എസ്. പൊന്നോണം 2026’ ഇന്ന് രാവിലെ...

വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു....

Related Articles

Popular Categories