കെഎസ്ഇബിക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി നൽകി റെഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് (കെ.എസ്.ഇ.ബി) അനുമതിയായി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയത്.

സെപ്റ്റംബർ ഒഴികെ, ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയത്. സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടയിലാണ് ബോർഡിന്റെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുകൂല ഉത്തരവിറക്കിയത്.

തുടർച്ചയായ ആവശ്യപ്പെട്ടിട്ടും പവർ എക്സ്ചേഞ്ചിൽ നിന്നടക്കം വാങ്ങിയ വൈദ്യുതിയുടെ കൃത്യമായ വിവരങ്ങൾ സമർപ്പിക്കുന്നതിൽ കെ.എസ്.ഇ.ബി പരാജയപ്പെട്ടതായി ഉത്തരവിൽ കമ്മിഷൻ കടുത്ത വിമർശനം ഉന്നയിച്ചു. കൂടാതെ, നിലവിലെ അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ്ങിനെതിരെ വ്യാപക ജനരോഷം ഉയരുന്ന കാര്യവും കമ്മിഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലോഡ്ഷെഡ്ഡിങ് ഏർപ്പെടുത്തുകയാണെങ്കിൽ കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ വിവരം അറിയിക്കണം. മൺസൂൺ ശക്തിപ്പെടുന്ന മുറയ്ക്ക് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാൻ കെ.എസ്.ഇ.ബി പരമാവധി ശ്രമിക്കണം എന്നും കമ്മിഷൻ വ്യക്തമാക്കി.

അതേസമയം മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലവർഷത്തിൽ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവിൽ കെ.എസ്.ഇ.ബി.യുടെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജലസംഭരണികളിൽ 58.58 % വെള്ളം ഉണ്ടായിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഗണ്യമായ കുറവാണ്. ജൂൺ മാസത്തിൽ ഇതുവരെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ 58% മാത്രമാണ് ലഭിച്ചത്. ജൂൺ മാസത്തിൽ പ്രതീക്ഷിച്ച അളവിൽ മഴ ലഭിക്കാതിരുന്നതാണ് നിലവിലെ ഈ സാഹചര്യം രൂപപ്പെടാൻ പ്രധാന കാരണം.

SUMMARY: Relief for KSEB; Regulatory Commission gives permission to buy electricity at higher prices

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം...

നെ​ടു​ങ്ക​ണ്ട​ത്ത് അ​ച്ഛ​നെ​യും അ​മ്മ​യെ​യും അതിക്രൂരമായി കൊ​ല​പ്പെ​ടു​ത്തി;മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം എ​ഴു​കും​വ​യ​ലി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ക​ൻ അതിക്രൂരമായി. കൊ​ല​പ്പെ​ടു​ത്തി....

മലയാളി മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര; 78 പേര്‍ക്ക് രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ സൈനിക മെഡലുകളില്‍ മലയാളിയായ മേജർ തരുണ്‍...

ഇന്തോനേഷ്യയില്‍ 7.7 തീവ്രതയിൽ ഭൂചലനം, രണ്ട് മരണം, സുനാമി മുന്നറിയിപ്പ്, ആളുകളെ മാറ്റിപ്പാർപ്പിച്ചു

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെ ഫ്ലോറസ് മേഖലയിലാണ്...

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; രാ​ജ്ഘ​ട്ടി​ൽ ഗാ​ന്ധി​ജി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ചെങ്കോട്ടയില്‍ ആഘോഷം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന...

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കൊടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരിമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക...

ജി.എസ്.പാട്ടീൽ സ്പീക്കർ; കൗൺസിൽ ചെയർപഴ്സനായി സലീം അഹമ്മദ്

ബെംഗളൂരു : കര്‍ണാടക നിയമസഭാസ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് ജി.എസ്. പാട്ടീലിനെ...

ബെംഗളൂരുവിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ; കനത്ത സുരക്ഷ

ബെംഗളൂരു: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ വിപുലമായ പരിപാടികൾ. നഗരത്തിലെ...

Related Articles

Popular Categories