കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ആചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നുമാണ് തന്ത്രിയുടെ വാദം.
കേസിൽ ഇതുവരെ മൂന്ന് പ്രതികളാണ് ഇതുവരെ ജാമ്യം നേടി പുറത്തിറങ്ങിയത്. ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ എന്നിവർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്.90 ദിവസം റിമാൻഡ് പൂർത്തിയായതിന് പിന്നാലെയാണ് മുരാരി ബാബുവിനും സുധീഷ് കുമാറിനും ജാമ്യം ലഭിച്ചത്. എസ്. ശ്രീകുമാറിന് 43ാം ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യം നേടുന്നത്.. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും.
SUMMARY: Sabarimala gold theft; Court to consider bail plea of Thantri Kantar Rajeev today














