കിറ്റക്‌സ് ഗ്രൂപ്പിനെതിരേ വ്യാജവാർത്തകൾ നൽകുന്നു; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ 250 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സാബു എം.ജേക്കബ്

കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ നോട്ടീസ് അയച്ച് കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ്. കിറ്റക്‌സ് ഗ്രൂപ്പിനെതിരേ വ്യാജവാർത്ത നൽകിയെന്ന് കാട്ടിയാണ് 250 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. തന്നെ മനപ്പൂർവ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായും ന്യൂസ് ചാനൽ കയ്യിലുണ്ടെന്ന് കരുതി ആരെയും കരി വാരിത്തേക്കാമെന്ന് കരുതരുതെന്നും സാബു എം. ജേക്കബ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സാബു എം. ജേക്കബ് പ്രസിഡന്റായ ട്വന്റി20 പാര്‍ട്ടി, കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ ഘടക കക്ഷിയായിരുന്നു. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ഭയന്നാണ് ട്വന്റി20 നീക്കമെന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി സംപ്രേഷണം ചെയ്തിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ നികുതി വെട്ടിച്ചെന്നും, നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്നും കാട്ടി നിരന്തരം വാര്‍ത്ത നൽകിയതിന് എതിരെയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് എഡിറ്റര്‍ ആന്‍റോ അഗസ്റ്റ്യന്‍, മാനേജിങ് ഡയറക്ടര്‍ കെ.ജെ.ജോസ്, ഡയറക്ടര്‍ മെല്‍ബി ജോസ്, ചെയര്‍മാന്‍ റോജി അഗസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍ ജോസ്‌കുട്ടി അഗസ്റ്റ്യന്‍, ജീവനക്കാരും ചാനലിലെ റിപ്പോര്‍ട്ടര്‍മാരുമായ അരുണ്‍ കുമാര്‍, സ്മൃതി പരിത്തിക്കാട്, ടി.വി സുനില്‍, ജിമ്മി ജെയിംസ്, ടി.വി പ്രസാദ്, എസ്.എസ്.സരന്‍, വിനീത വേണു, അര്‍ജുന്‍ മട്ടന്നൂര്‍ എന്നിവര്‍ക്കും ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും മാനേജിങ് ഡയറക്ടര്‍ നികേഷ് കുമാര്‍, ഡയറക്ടര്‍ റാണി വര്‍ഗീസ് എന്നിങ്ങനെ 16 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ സിവിലായും ക്രിമിനലായും കേസുകള്‍ ഫയല്‍ ചെയ്യുന്നതിനൊപ്പം പ്രതികളുടെ വസ്തുവകകള്‍ അറ്റാച്ച് ചെയ്യുന്നതടക്കമുളള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സാബു ജേക്കബ് അറിയിച്ചു.

അനേകം കേസുകളില്‍ പ്രതികളായ ഇവര്‍ക്ക് ചാനല്‍ നടത്തിപ്പിനുള്ള ലൈസന്‍സ് ഇൻഫര്‍മേഷന്‍ മന്ത്രാലയമോ, ആഭ്യന്തര മന്ത്രാലയ​മോ നൽകിയതായി അറിയില്ല. മാത്രമല്ല, ചാനല്‍ ലൈസന്‍സിനായുള്ള അപേക്ഷ ദേശീയ സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി മന്ത്രാലയങ്ങള്‍ നിരസിച്ചതാണ്. രാജ്യത്തെ പല നിയമ വ്യവസ്ഥയും പാലിക്കാതെയാണ് ഇവര്‍ ചാനല്‍ നടത്തുന്നത്. ഇതിനെതിരെ പരാതി നല്‍കുമെന്ന് സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
SUMMARY: Sabu M. Jacob seeks Rs 250 crore compensation from Reporter Channel

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിസോര്‍ട്ടില്‍ വച്ച്‌ യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടില്‍ വച്ച്‌ യുവതിയെ കൂട്ടമാനഭംഗം ചെയ്തെന്ന പരാതിയില്‍...

മെഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയേറ്. സ്വന്തം...

ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ക​പ്പ​ലി​ൽ പാ​ക് ക​പ്പ​ലി​ടി​ച്ചു; പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ച് വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ നാ​വി​ക​സേ​ന ക​പ്പ​ലി​ൽ പാ​ക്കി​സ്ഥാ​ൻ ക​പ്പ​ൽ വ​ന്ന് ഇ​ടി​ച്ചു. പ​ട്രോ​ളിം​ഗ്...

ക്ഷേത്രത്തിന് സമീപത്തെ നടപ്പാത കൈയേറ്റം ചോദ്യം ചെയ്ത സഹോദരങ്ങൾക്ക് ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ക്ഷേത്രത്തിന് സമീപത്തെ നടപ്പാത കൈയേറി സ്ഥാപിച്ച കടകൾ നീക്കണമെന്ന് ആവശ്യപ്പെട്ടതിനെ...

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ദാദാസാഹേബ് ഫാൽകെ...

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആന്റോ അഗസ്റ്റിനെതിരായ പരാതിയില്‍ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍...

തലശ്ശേരി ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല്...

അടിയന്തര ലാൻഡിങ്ങിനിടെ വിമാനത്തിന്റെ സീലിങ് തകര്‍ന്നു

തെഹ്‌റാൻ: ഇറാനില്‍ അടിയന്തര ലാൻഡിങ്ങിനിടെ യാത്രാവിമാനത്തിന്റെ ക്യാബിൻ സീലിങ്ങിന്റെ ഭാഗങ്ങള്‍ തകർന്നുവീണു....

Related Articles

Popular Categories