തർക്കം തീർക്കാനുള്ള ശ്രമത്തിനിടെ വിദ്യാർഥി മർദനമേറ്റ് മരിച്ചു

ബെംഗളൂരു: ശിവമൊഗ്ഗയില്‍ സ്‌കൂളിനു സമീപം രണ്ടു വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീര്‍ക്കാനുള്ള ശ്രമത്തിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ചു. ഉര്‍ഗദുര്‍ സ്വദേശി സങ്കേത് (16) ആണു കൊല്ലപ്പെട്ടത്. പ്രദേശത്തെ ടാക്‌സിഡ്രൈവര്‍ കുമാറിന്റെ മകനാണ് സങ്കേത് .

സ്‌കൂളില്‍ സ്‌പെഷ്യല്‍ ക്ലാസില്‍ പങ്കെടുത്ത് തിങ്കളാഴ്ച വൈകീട്ട് സ്‌പെഷല്‍ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോള്‍ റോഡില്‍ ഇരു കൂട്ടരും തമ്മില്‍ വഴക്കിടുന്നതു കണ്ട് അനുനയിപ്പിക്കാന്‍ ചെന്നതായിരുന്നു സങ്കേത്. സംഘം ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നു കുഴഞ്ഞുവീണ സങ്കേതിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ് ആക്രമണത്തിനുപിന്നിലെന്ന് പോലീസ് സൂപ്രണ്ട് ബി. നിഖില്‍ അറിയിച്ചു. 7 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിന്റെ കാരണം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

സങ്കേത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി മധു ബെംഗാ രപ്പയാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചെന്ന് അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധയില്‍നിന്നും വിദ്യാഭ്യാ സവകുപ്പിന്റെ ഫണ്ടില്‍ നിന്നുമായുള്ള പണമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.

അതേസമയം കുട്ടിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷ ണം വേണമെന്നാവശ്യപ്പെട്ട് പ്രാദേശിക ബി.ജെ.പി., വി.എച്ച്.പി. നേതാക്കള്‍ രംഗത്തെത്തി. മറ്റൊരുസമുദായത്തില്‍പ്പെട്ട കുട്ടിയുടെ ആക്രമണത്തിലാണ് സങ്കേത് മരിച്ചത്. അതി നാല്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
SUMMARY: A student was beaten to death while trying to settle the dispute

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ റാക്കറ്റ്; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലേക്ക് അനധികൃതമായി മൊബൈൽ ഫോണുകളും സിം...

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

അച്ചൻകോവിൽ ആറ്റിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ...

തൃശ്ശൂർ അതിരപ്പിള്ളിയിൽ ജനവാസ മേഖലയിലിറങ്ങി വീട് ആക്രമിച്ച് കാട്ടാന കൂട്ടം

തൃശ്ശൂർ: അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു. ഇന്ന് പുലർച്ചെ...

Related Articles

Popular Categories