ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

തൃശൂർ: ജല നിരപ്പ് ഉയര്‍ന്നതോടെ ഷോളയാര്‍ ഡാമിലെ ഒരു ഷട്ടര്‍ തുറന്നു. കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് ഷട്ടര്‍ തുറന്നത്. പതിനൊന്ന് മണിയോടെ ഡാം തുറന്ന് ഘട്ടം ഘട്ടമായി 50 ക്യുമെക്‌സ് ജലം പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലേക്ക് ഒഴുക്കിതുടങ്ങി. ഡാമിന്റെ ഒരു ഷട്ടര്‍ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുന്നത്.

ഈ ജലം ഏകദേശം മൂന്ന് മണിക്കൂര്‍ കൊണ്ട് പെരിങ്ങല്‍ക്കുത്ത് റീസര്‍വോയറില്‍ എത്തിച്ചേരും. ഇതേതുടർന്ന് ചാലക്കുടി പുഴയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പെരിങ്ങല്‍ കുത്ത് റിസർവോയറിന്റെ വൃഷ്ടിപ്രദേശത്തും കനത്ത മഴ തുടരുന്നതിനാല്‍, ഇവിടെയും ജലനിരപ്പ് ഉയരുന്നുണ്ട്. അതിനാല്‍ തന്നെ, ഘട്ടം ഘട്ടമായി 300 ക്യുമെക്‌സ് അധികജലം തുറന്നു വിടേണ്ടി വരും.

ചാലക്കുടി പുഴയുടെ സമീപ പ്രദേശങ്ങളിലും അണക്കെട്ടിന്റെ ഭാഗങ്ങളിലും കുട്ടികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചാലക്കുടി പുഴയില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.

TAGS : THRISSUR | DAM | OPEN
SUMMARY : Sholayar Dam’s Shutters Opened; Warning

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആലുവയില്‍ കാറിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലുവ: ദേശീയപാതയ്ക്ക് സമീപം ഐശ്വര്യ നഗറിലെ അപാർട്ട്മെന്റ് കോമ്പൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന...

ആണ്‍കുട്ടികള്‍ക്ക് മുടി വളര്‍ത്താൻ സ്വാതന്ത്ര്യമുണ്ട്; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന്...

വീട്ടില്‍ മദ്യം സൂക്ഷിച്ച കേസ്: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിൻ 14 ദിവസത്തേക്ക് റിമാൻഡില്‍

വയനാട്: വീട്ടില്‍ നിന്ന് വൻതോതില്‍ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ...

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം; 9.96 കോടി അനുവദിച്ചു സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി അനുവദിച്ച സാമ്പത്തിക സഹായ പദ്ധതിയിലേക്ക്...

ബെംഗളൂരുവിൽ 48 ഏക്കർ സ്ഥലത്ത് പുതിയ വ്യാപാര–പ്രദർശന കേന്ദ്രം

ബെംഗളൂരു: നഗരത്തിലെ കെ.ടി.പി.ഒ.യുടെ 48.35 ഏക്കർ സ്ഥലത്ത് പുതിയ വ്യാപാര–പ്രദർശന–സമ്മേളന കേന്ദ്രം...

ജഡ്ജിയോട് കയർത്ത അഭിഭാഷകന് ഒരു ദിവസം തടവും 2,000 രൂപ പിഴയും

ബെംഗളൂരു: കോടതിയിൽ ജഡ്ജിയോട് കയർക്കുകയും കോടതി നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്ത അഭിഭാഷകന്...

രഞ്ജിത്ത്- പ്രകാശ് വർമ്മ ചിത്രം ‘ലോ ആന്റ് ഓർഡർ’ നാളെ തീയേറ്ററുകളിൽ

കൊച്ചി: രഞ്ജിത്ത് ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡർ നാളെ തിയറ്ററുകളിൽ എത്തും....

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി പഴയത്ത് മനക്കൽ സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിയ്ക്കൻ കുടുംബാംഗം ഗുരുവായൂർ ചാമുണ്ഡേശ്വരി പഴയത്ത്...

Related Articles

Popular Categories