സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ ആറു പേർ മരിച്ചു. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലായാണ് അപകടങ്ങളുണ്ടായത്. മഴ കനക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദേശിച്ചു.

ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ വെള്ളപ്പാച്ചിലിൽ ഷെഡ്ഡ് തകർന്ന് രണ്ടു പേർ മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് മൂന്നു പേരും കോട്ടയത്ത് മണ്ണിടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരിയും മരിച്ചു. ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. കൃഷി സ്ഥലത്ത് വിശ്രമത്തിനായി നിർമ്മിച്ച ഷെഡ് വെള്ളപ്പാച്ചിലിൽ തകരുകയായിരുന്നു. ബാലകൃഷ്ണൻ പെരുമാൾ, ബന്ധുവായ ചിന്നു എന്നിവരാണ് മരിച്ചത്. വൈദ്യുതാഘാതം ഏറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മാളിനെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം പൂക്കോട്ടുംപാടം ടി.കെ കോളനി കോട്ടപ്പുഴയിൽ ആറു പേരാണ് ഒഴുക്കിൽപ്പെട്ടത്. മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരണപ്പെട്ടത്. ഇതിൽ കോട്ടക്കൽ എടരിക്കോട് സ്വദേശിയായ മങ്ങാടൻ അനസിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ത്രീയുടെ മൃതദേഹം രാത്രി വൈകിയാണ് കണ്ടെത്തിയത്. നേരത്തെ നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തെരച്ചിലിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. അപകടത്തിൽ ആറുപേരെ കാണാതായിട്ടുണ്ടെന്ന് മന്ത്രി എ.പി. അനിൽകുമാർ സ്ഥിരീകരിച്ചു.

കോട്ടയം ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ തീക്കോയ്ക്ക് സമീപം വേലത്തുശ്ശേരിയിൽ സ്കൂട്ടറിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിനി മരിച്ചു. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീത അരുൾ ലാൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരുക്കുണ്ട്. കോട്ടയം മംഗളഗിരിയിൽ രണ്ടു വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു.

പൂഞ്ഞാർ തെക്കേക്കര പെരിങ്ങളത്തും വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. ചേലകാട്ട് വീട്ടിൽ ജോസഫ് (അപ്പച്ചൻ–80) ആണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വീടുകളും ഒറ്റപ്പെട്ട നിലയിലായി.

ആറു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ ഉൾപ്പെടെ മഴ കനക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രതാ നിർദേശം പാലിക്കണം.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ്. വാഗമൺ കാരികാട് മേഖലയിലും തീക്കോയി മേഖലയിലും മണ്ണിടിച്ചിലുണ്ടായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വാഗമൺ–ഈരാറ്റുപേട്ട റോഡിൽ ഗതാഗതം ഒഴിവാക്കാൻ നിർദേശമുണ്ട്. വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശം നൽകി.
SUMMARY: Six deaths due to rain-related incidents in the state; orange alert in six districts.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും; വരൾച്ചയും കസ്തൂരിരംഗൻ റിപ്പോർട്ടും പ്രധാന ചർച്ചയായേക്കും

ബെംഗളൂരു: കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും....

ബെംഗളൂരു സെൻട്രൽ ജയിലിൽ ‘ബേക്കറി ഓൺ വീൽസ്’; തടവുകാർ തയ്യാറാക്കുന്ന പലഹാരങ്ങൾ ഇനി നഗരത്തിലെത്തും

ബെംഗളൂരു: പരപ്പന അഗ്രഹാരയിലെ ബെംഗളൂരു സെൻട്രൽ ജയിലിൽ തടവുകാർക്ക് തൊഴിൽപരിശീലനം നൽകുന്നതിനും...

കനത്ത മഴ; ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല...

സാമ്പത്തിക തട്ടിപ്പ് ആരോപണം : മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം എൽ എ...

കെഎൻഎസ്എസ് അരീക്കര കരയോഗം ഓണാഘോഷവും കുടുംബ സംഗമവും

ബെംഗളൂരു: കെഎൻഎസ്എസ് അരീക്കര കരയോഗത്തിൻ്റ ഓണാഘോഷവും കുടുംബ സംഗമവും ഹുളിമാവു സരസ്വതിപുരത്തിലുള്ള...

ബാംഗ്ലൂർ കേരള സമാജത്തിന് 7.69 കോടിയുടെ ബഡ്ജറ്റ്

ബെംഗളൂരു: കേരളസമാജം വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു....

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം; 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ

ബെംഗളൂരു: വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത്...

കർണാടകയിൽ സെപ്റ്റംബർ 24 വരെ മഴ തുടരും; 16 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: വരും ദിവസങ്ങളിൽ കർണാടകയിലുടനീളം വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...

Related Articles

Popular Categories