പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം; രണ്ടാമത്തെ എൽപിജി കപ്പൽ ‘നന്ദാദേവി’ ഗുജറാത്തിലെത്തി

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ത്തെ തുടര്‍ന്ന് അടച്ചിട്ട ഹോര്‍മുസ് കടലിടുക്ക് കടന്ന രണ്ടാമത്തെ എല്‍പിജി ടാങ്കര്‍ നന്ദാ ദേവിയും ഇന്ത്യന്‍ തീരത്തെത്തി. 46,000 മെട്രിക് ടണ്‍ എല്‍പിജിയുമായാണ് നന്ദാ ദേവി ഗുജറാത്തിലെ വാഡിനാര്‍ തീരത്തെത്തിയത്.

ആദ്യ കപ്പലായ ‘ശിവാലിക്’ തിങ്കളാഴ്ച മുന്ദ്രയിലെത്തിയിരുന്നു. ‘നന്ദാ ദേവി’യിലെ ദ്രവീകൃത പെട്രോളിയം വാതകം മറ്റൊരു കപ്പലിലേക്ക് മാറ്റുന്ന പ്രക്രിയകൾ നടക്കുന്നതായി ദീൻദയാൽ തുറമുഖ അതോറിറ്റി ചെയർമാൻ സുശീൽ കുമാർ സിങ് പറഞ്ഞു. ഇതിലുള്ള എൽ.പി.ജി ഇന്ധനം ബി.ഡബ്ല്യു ബിർച്ച് എന്ന കപ്പലിലേക്ക് മാറ്റും. തുടർന്ന് കിഴക്കൻ തീരത്തുള്ള എന്നൂർ (തമിഴ്നാട്), ഹാൽദിയ (പശ്ചിമ ബംഗാൾ) എന്നീ തുറമുഖങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറിൽ 1,000 ടൺ എന്ന നിരക്കിൽ മാറ്റുകയാണ്. മുഴുവൻ പ്രവർത്തനവും പൂർത്തിയാകാൻ രണ്ടു ദിവസമെടുക്കും. ഇവിടെയെത്തുന്ന എൽ.പി.ജി കപ്പലുകൾക്ക് മുൻ‌ഗണന നൽകണമെന്നും പ്രക്രിയകൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കണമെന്നും തുറമുഖ മന്ത്രാലയം നിർദേശിച്ചു.

യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ഇനിയും വരാനുള്ള കപ്പലുകൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നത് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ ടാങ്കറുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുമെന്നാണ് സൂചന.
SUMMARY: Slight relief from cooking gas shortage; Second LPG ship ‘Nanda Devi’ arrives in Gujarat

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍; പാര്‍ലമെന്‍റിന് മുന്നിലും പ്രതിഷേധം

ന്യൂഡൽഹി: പാര്‍ലമെന്റില്‍ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിഷേധിച്ച്‌ പ്രതിപക്ഷ എംപിമാര്‍. കഴിഞ്ഞദിവസം...

വെമ്പായം ബാറിലെ സംഘര്‍ഷത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

തിരുവനന്തപുരം: വെമ്പായം ജങ്ഷനിലെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് ആളുകളുടെ ദേഹത്ത് പെട്രോളൊഴിച്ച്‌ തീയിട്ട...

കാസറഗോഡ് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നീലേശ്വരം ചാത്തമത്ത് നാല്...

ഇടുക്കി കൊളുക്കുമലയില്‍ വിനോദസഞ്ചാരി കൊക്കയിലേക്ക് വീണു

ഇടുക്കി: ഇടുക്കി കൊളുക്കുമല സിംഹപാറയില്‍ വിനോദസഞ്ചാരിയായ യുവാവ് കൊക്കയിലേക്ക് വീണു. ചെന്നൈ...

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യല്‍ സിറ്റിങ് നടത്തുന്നതിന്...

രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. മണ്ണഞ്ചേരി...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയിലും വില...

കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം; രണ്ട് പേര്‍ പിടിയിൽ

ബെംഗളൂരു: 500 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് കർണാടകയിലും തമിഴ്നാട്ടിലും വിതരണം ചെയ്ത...

Related Articles

Popular Categories