അധ്യായം 43 📖 അൽപം രാഷ്ട്രീയം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

രാഷ്ട്രീയത്തിൽ സജീവമാകുന്ന മലയാളികൾക്ക് അർഹമായ സ്ഥാനമാനങ്ങൾ കർണാടക കോൺഗ്രസ് കാലാകാലങ്ങളായി നൽകിവരുന്നുണ്ട്. കർണാടക കോൺഗ്രസിൽ വളരെ സജീവമായ ആദ്യ മലയാളി കെ ജെ ജോർജാണ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിണ്ടായിരുന്ന കേളചന്ദ്ര ജോസഫ് ജോർജ് പാർട്ടിയിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാരതീനഗറിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട കെ ജെ ജോർജ്, വീരേന്ദ്ര പാട്ടിൽ, എസ് ബംഗാരപ്പ, സിദ്ധരാമയ്യ മന്ത്രിസഭകളിൽ അംഗമായിരുന്നു.

കൂത്തുപറമ്പ് സ്വദേശിയായ സിഎം ഇബ്രാഹീം കോൺഗസിലൂടെയാണു കർണാടക രാഷ്ട്രീയത്തിൽ സജീവമായത്. പിന്നീടു ജനതാദളിലേക്കു മാറിയ അദ്ദേഹം ദേവഗൗഡ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. സി എം ഇബ്രാഹിം സിവിൽ ഏവിയേഷൻ മിനിസ്‌റ്റർ ആയപ്പോഴാണു കണ്ണൂർ വിമാനത്താവളത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായത്. ഇതിന്റെ ഉദ്ഘാടനം നടന്നത് 2018 ഡിസംബർ 9നാണ്. 2006ൽ സിദ്ധ രാമയ്യയോടൊപ്പം കോൺഗ്രസിൽ തിരിച്ചെത്തിയ സി എം ഇബ്രാഹിം 2022ൽ വീണ്ടും ജനതാദളിലേക്കു മാറി, സംസ്ഥാന പ്രസിഡണ്ടായി.

ടി ജോൺ കോളേജിൻ്റെയും ജോൺ ഡിസ്റ്റിലറിയുടെയും ഉടമയായ ടി ജോണും കർണാടക കോൺഗ്രസിലെ മലയാളി സാന്നിധ്യമാണ്. കുടകിൽനിന്നു രണ്ടു പ്രാവശ്യം എംഎൽസിയായി തിരഞ്ഞെടുക്കപ്പെട്ട ടി ജോൺ എസ് എം കൃഷ്ണ മന്ത്രി സഭയിൽ അംഗമായിരുന്നു. ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെക്കുറിച്ചു നടത്തിയ പരാമർശത്തിൻ്റെ പേരിൽ അദ്ദേഹത്തിനു മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നിരുന്നു.

ടി ജോൺ രണ്ടാമതു കുടകിൽനിന്നു മത്സരിച്ചപ്പോൾ ഇലക്ഷൻ നിരീക്ഷകനായി എന്നെയാണ് എഐസിസി നിയമിച്ചത്. കോൺഗ്രസ് വിമത സ്ഥാനാർഥി അരുൺ മാച്ചയ്യയായിരുന്നു ടി ജോണിന്റെ മുഖ്യ എതിരാളി. അരുൺ മാച്ചയ്യയെ ബിജെപിയും ജനതാദളും പിന്തുണച്ചിരുന്നു. യൂത്ത് കോൺഗ്രസിൻ്റെ മുൻ ജില്ലാ പ്രസിഡണ്ടായിരുന്ന അരുൺ മാച്ചയ്യ കരാട്ടെ മാസ്റ്ററാണ്. 1991ൽ മൈസൂരിൽ നടന്ന കരാട്ടെ ടൂർണമെൻ്റുമായി ബന്ധപ്പെട്ടു ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇലക്ഷനിൽ അദ്ദേ ഹത്തിനെതിരെ പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടതു വിധി വൈപരീത്യമാകാം. ടി ജോണിൻ്റെ വിജയ സാധ്യതയെപ്പറ്റി ഞാൻ നേരത്തേതന്നെ കെപിസിസിക്കു റിപ്പോർട്ട് നൽകിയിരുന്നു.

ടി ജോൺ പരാജയപ്പെട്ടതിൻ്റെ പേരിൽ മന്ത്രി നാനയ്യയ്ക്കു ഡിസ്ട്രിക് ഇൻചാർജ് പദവി നഷ്‌ടമായി. സുമാ വസന്തായിരുന്നു പിന്നീടു കുടക് ജില്ലയുടെ ഇൻചാർജ് മന്ത്രി. ജനാർദൻ പൂജാരിയായിരുന്നു പിസിസി പ്രസിഡണ്ട്. അദ്ദേഹവുമായി ഞാൻ നല്ല ബന്ധത്തിലായിരുന്നു. വേദ്കുമാറും മൊയ്‌ലിയുമായിരുന്നു അദ്ദേഹത്തിന്റെ സഹായികൾ. വൈകിട്ടു കെപിസിസിയിലെത്തുന്ന പ്രസിഡണ്ട് പുലർച്ചവരെ ഓഫീസിലുണ്ടാകും. എം എൽ മൂർത്തി പറയുന്ന രാഷ്ട്രീയക്കഥകൾ കേട്ടാണു സമയം പോക്കിയിരുന്നത്. 2023 ഫെബ്രുവരി 10നാണു ടി ജോൺ മരണപ്പെട്ടത്.

ജെ അലക്സാണ്ടറാണു കർണാടക കോൺഗ്രസിലെ മറ്റൊരു സജീവ മലയാളി സാന്നിദ്ധ്യം. ഐഎഎസ് ഉദ്യോഗസ്ഥനായി കർണാടകയിലെത്തിയ ജെ അലക്‌സാണ്ടർ ചീഫ് സെക്രട്ടറിയായാണു വിരമിച്ചത്. അതിനു ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്. ഭാരതീനഗറിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എസ് എം കൃഷ്‌ണ മന്ത്രിസഭയിൽ അംഗമായിരുന്നു. കേരള സമാജത്തിൻ്റെ പ്രസിഡണ്ടായിരുന്ന വേളയിലാണ് അദ്ദേഹം മന്ത്രിയായത്. കേരള സമാജം അദ്ദേഹത്തിനു ഗംഭീര സ്വീകരണമാണു നൽകിയത്. ഞാനന്നു കേരളസമാജത്തിന്റെ സെക്രട്ടിയാണ്. 2022 ജനുവരി 14 നാണ് ജെ അലക്സാണ്ടർ ഐഎഎസ് കോവിഡ്-19 ബാധിച്ചു നിര്യാതനായത്.

യു ടി ഖാദറാണു മറ്റൊരു മലയാളി സാന്നിധ്യം. മംഗലാപുരത്തുനിന്ന് 2008 മുതൽ എംഎൽഎയായ അദ്ദേഹം രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. 2018ൽ മംഗലാപുരം ഉഡുപ്പി ജില്ലകളിൽ നിന്നു ജയിച്ച ഏക കോൺഗ്രസ് എംഎൽഎയാണ് അദ്ദേഹം.

കർണാടക രാഷ്ട്രീയത്തിൽ സജീവമായ മറ്റൊരു മലയാളി കാസർഗോഡുകാരനായ എൻ എ ഹാരീസാണ്. യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന അദ്ദേഹം 2004ൽ നടന്ന തിരഞ്ഞെടുപ്പിൽ ബാംഗ്ലൂരിലെ ശിവാജി നഗർ മണ്ഡലത്തിൽ നിന്നു പരാജയപ്പെട്ടു. എൻ എ ഹാരീസിന്റെ പിതാവ് എൻ എ മുഹമ്മദ് 2004ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ കാസർഗോഡ് നിന്നു മത്സരിച്ചിരുന്നു. അച്ഛൻ കേരളത്തിൽനിന്ന് പാർലമെൻ്റിലേക്കും മകൻ കർണാടക അസംബ്ലിയിലേക്കുമാണ് മത്സരിച്ചത്. പിന്നെ 2008ലും 2013ലും 2018ലും ശാന്തിനഗറിൽനിന്ന് എൻ എ ഹാരിസ് എംഎൽഎയായി.

കായംകുളം സ്വദേശിയായ ഐവാൻ നിഗ്ലിയെയാണ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി 2005ൽ കർണാടക നിയമ സഭയിലേക്കു നോമിനേറ്റ് ചെയ്‌തത്. എ ബി ഖാദർഹാജിയും യൂത്ത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി ജിബി ജോണും ബാംഗ്ലൂർ കോർപ്പറേഷനിലേക്കു നോമിനേറ്റ് ചെയ്യപ്പെട്ടു.

കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറിമാരായി ടി എം ഷാഹിദ്, അഷ്റഫ് എന്നിവരും കേരള സമാജം യൂത്ത് വിംഗിന്റെ കൺവീനറായിരുന്ന ഷോബിൻ ഷാജി യൂത്ത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയായി. വിനു തോമസ്, അലക്സ് ജോസഫ്, എൻ വത്സൻ, എ ആർ രാജേന്ദ്രൻ, സുനിൽ, സ്‌കറിയ ജോൺ, വിനയ്, വർഗീസ്, ബിനു തോമസ്, ഡോ. ബെൻസൻ, ജെയ്സൺ ലൂക്കോസ്, ബിനു ദിവാകരൻ, അഡ്വ. ജോബി, അഡ്വ. ജയരാജ്, ജോജോ ജോർജ്, കുഞ്ഞുമോൾ വർഗീസ് തുടങ്ങിയ നിരവധി മലയാളികളും കർണാടക കോൺഗ്രസിൽ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. 2021ൽ ബാംഗ്ലൂർ ജില്ലാ ഡോക്ടർ സെല്ലിൻ്റെ പ്രസിഡണ്ടായി ഡോക്ടർ നകുൽ നിയമിതനായി. 2022ൽ കർണാടക യൂത്ത് കോൺഗ്രസിന്റെ പ്രസിഡണ്ടായി എൻ എ ഹാരീസിൻ്റെ മകൻ മുഹമ്മദ് നാലപ്പാടും സെക്രട്ടറിയായി സ്‌കറിയ ജോണും നിയമിക്കപ്പെട്ടു.

കർണാടക പ്രവാസി കോൺഗ്രസ് (കെപിസി) എന്ന പേരിൽ കോൺഗ്രസ് അനുകൂല സംഘടന ബാംഗ്ലൂരിൽ സജീവമാണ്. കെപിസിയുടെ സ്ഥാപക പ്രസിഡണ്ട് ഞാനും സെക്രട്ടറി വിനു തോമസുമാണ്. അലക്‌സ് ജോസഫ്, ആർ മുരളീധരൻ, അംജിത്ത്, അനിൽ പാപ്പച്ചൻ, അനീഷ് ജോർജ്, എൻ വത്സൻ, എ ആർ രാജേന്ദ്രൻ, ബെന്നി, ബിജോയ്, ബിജു കോലംകുഴി, ബിനു ചുന്നക്കര, ബിനു ദിവാകരൻ, ബൈജു, ഐസക്ക്, മെറ്റി ഗ്രേസ്, ജേക്കബ് ജോൺ, ജോണിച്ചൻ, ജിജു ജോസ്, ജോഷി, ജെയ്‌സൺ ലൂക്കോസ്, കബീർ, ജസ്‌റ്റിൻ, മോഹനൻ, രാജേഷ് ഗോപി, നിധിൻ, ഡോ. ബെൻസൻ, രാധാകൃഷ്‌ണൻ, ഷിബു ശിവദാസ്, സമദ്, സ്കറിയ ജോൺ, സിയാദ് ഖാദർ, സോനു നായർ, ശ്രീജേഷ്, സുബാഷ്, സുമേഷ് എബ്രഹാം, സുമോജ് മാത്യു, വി ടി തോമസ് തുടങ്ങി 200ഓളം സജീവ പ്രവർത്തകരും പല മണ്ഡലം കമ്മിറ്റികളുമുള്ള ഈ സംഘടന സ്‌തുത്യർഹമായ പ്രവർത്തനമാണു കാഴ്ചവയ്ക്കുന്നത്. സുനിൽ മണ്ണിലിൻ്റെ നേതൃത്വത്തിൽ ധാരാളം യുവാക്കളുള്ള മലയാളി കോൺഗ്രസ് സെല്ലിൻ്റെ പ്രവർത്തനം ബാംഗ്ലൂരിൽ സജീവമാണ്. കേരളത്തിലെ യുഡിഎഫ് മാതൃകയിൽ ബാംഗ്ളൂരിലും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

2018-2019 കളിൽ കേരളത്തിലെ പ്രളയദുരിതത്തിൽ ബാംഗ്ലൂരിലെ കോൺഗ്രസ് നേതാക്കൾ നൽകിയ സഹായങ്ങൾ ഏകോപിപ്പിച്ചു കേരളത്തിലേക്ക് എത്തിച്ചതു പ്രവാസി കോൺഗ്രസാണ്. 2020ൽ കോവിഡ്-19 എന്ന മഹാമാരി വിതച്ച അനിശ്ചിതത്വത്തിൽ പകച്ചുപോയവർക്കു കരുതലിൻ്റെ കാവലാളായി ധാരാളം സംഘടനകൾ സേവനരംഗത്തു സജീവമായിരുന്നു. ചിലർ ഭയം കൊണ്ടു മാറി നിന്നെങ്കിലും കർണാടക പ്രവാസി കോൺഗ്രസ്, കെഎംസിസി, എൻഎസ്എസ്, സുവർണ്ണ കേരളസമാജം, കേരള സമാജം തുടങ്ങിയ മലയാളി സംഘടനകൾ സ്‌തുത്യർഹമായ പ്രവർത്തനങ്ങളാണു നടത്തിയത്.

പലയിടങ്ങളിലായി ഒറ്റപ്പെട്ടുപോയ നൂറുകണക്കിനു മലയാളികൾക്കു താമസ സൗകര്യങ്ങളും ഭക്ഷണവും മരുന്നും സംഘടിപ്പിച്ചു നൽകിയിരുന്നു. കേരളത്തിലെ പല നേതാക്കളും അറിയിച്ച പ്രകാരം ഹൊസൂർ മുതൽ ബീദർ വരെ കർണാടകത്തിന്റെ പല ഭാഗങ്ങളിലും കുടുങ്ങിയവർക്കു സഹായം എത്തിച്ചു. കർണാടകത്തിലെ കോൺഗ്രസിൻ്റെ ഡിസിസി, ബ്ലോക്ക് കമ്മിറ്റികളുമായി ബന്ധപ്പെട്ടാണു ഞാൻ അവർക്കു സഹായങ്ങൾ എത്തിച്ചത്. കന്നഡിഗരുടെ ആതിഥ്യ മര്യാദയും ആത്മാർഥ ഇടപെടലുകളും പലർക്കും പുത്തൻ അനുഭവമായി.

കെപിസിസി പ്രസിഡണ്ട് ഡി കെ ശിവകുമാർ ബാംഗ്ളൂരിൽനിന്നു കേരളത്തിലേക്കു സൗജന്യ ബസ്‌യാത്ര ഏർപ്പാടാക്കിയിരുന്നു. എൻ എ ഹാരിസും മകൻ മുഹമ്മദ് നാലപ്പാടുമാണ് അതിനു നേതൃത്വം കൊടുത്തത്. യാതൊരു വിധ യാത്രാസൗകര്യവും ഇല്ലാതിരുന്ന സമയത്തു നാട്ടിലേക്കു പോകേണ്ടവർക്കു വളരെ ആശ്വാസമായിരുന്നു ഇത്. വിനു തോമസ്, സുമോജ്, അലക്സ്, ഷിബു ശിവദാസ്, ഡോ. നകുൽ, എ ആർ രാജേന്ദ്രൻ, ജെയ്‌സൺ ലൂക്കോസ്, രാജേഷ് ഗോപി, മെറ്റി ഗ്രേസ് തുടങ്ങിയവർ ദിവസവും ഏകദേശം 15 മണിക്കൂറോളമാണ് ഇതിനു വേണ്ടി ചെലവഴിച്ചത്.

കർണാടകയിലെ മുതിർന്ന ബിജെപി നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്ന ഗോപിനാഥ് വന്നേരിയാണ് മലയാളികളെ സംഘടിപ്പിച്ചുകൊണ്ടു ബിജെപി മലയാളി സെല്ലിനെ നയിച്ചിരുന്നത്. കോൺഗ്രസ് അനുഭാവികളെ ലക്ഷ്യം വെച്ചു വിഭാഗീയ പ്രചാരണങ്ങളാണ് ഇവർ നടത്തിവരുന്നത്. കർണാടകയിലെ എല്ലാ മലയാളി കോൺഗ്രസ് എംഎൽഎമാരും മന്ത്രിമാരും ക്രിസ്ത്യൻ-മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ മാത്രമാണ് എന്നാണ് അവരുടെ പ്രധാന പ്രചാരണം. വളരെ അത്യാവശ്യങ്ങൾക്കു പോലും ബാംഗ്ളൂരിൽ എത്തുന്നവർക്കു രാഷ്ട്രീയ സഹായം കിട്ടാത്ത അവസ്ഥയിൽ നാട്ടിൽ നിന്നുവരുന്ന കോൺഗ്രസ് മാത്രമല്ല സിപിഎംകാർ പോലും ബിജെപിയായി മാറുന്നുണ്ട്. എന്നാൽ, ബിജെപി മലയാളി സെല്ലും വിഭാഗീയതയിൽ പിളർന്നു.

🟥

അടുത്ത അധ്യായം ▶ അല്പം രാഷ്ട്രീയം 

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തുമക്കൂരുവിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നു വയസുകാരിയടക്കം 4 പേര്‍ മരിച്ചു

ബെംഗളൂരു: തുമക്കൂരു ചിക്കനായകനഹള്ളി ഗോഡെഗെരെ ഗേറ്റില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു...

സെന്റ് മേരീസ് തിരുനാൾ; ശിവാജിനഗറിൽ വിശ്വാസികളുടെ തിരക്ക്

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക സെന്റ് മേരീസ്...

വൈറ്റ്ഫീൽഡ് മേഖലയിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണ സംവിധാനങ്ങളുടെ പരിപാലന പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ഇന്ന്...

വരൾച്ചാ ദുരിതാശ്വാസത്തിനായി കേന്ദ്രത്തോട് സഹായം തേടും; ഉപമുഖ്യമന്ത്രി ജി. പരമേശ്വര

ബെംഗളൂരു: സംസ്ഥാനത്തെ വരൾച്ചാ സാഹചര്യം നേരിടുന്നതിനും ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നതിനുമായി കേന്ദ്ര...

കേരളത്തിലേക്കുള്ള ട്രെയിനിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; ഛർദിയും തലകറക്കവും, ചികിത്സ നൽകി

തൃശൂര്‍:  ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞ് മംഗള എക്‌സ്പ്രസ്സില്‍ മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ....

തുമക്കൂരുവിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നു വയസുകാരിയടക്കം 4 പേര്‍ മരിച്ചു

ബെംഗളൂരു: തുമക്കൂരു ചിക്കനായകനഹള്ളി ഗോഡെഗെരെ ഗേറ്റില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു...

സെന്റ് മേരീസ് തിരുനാൾ; ശിവാജിനഗറിൽ വിശ്വാസികളുടെ തിരക്ക്

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക സെന്റ് മേരീസ്...

വൈറ്റ്ഫീൽഡ് മേഖലയിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണ സംവിധാനങ്ങളുടെ പരിപാലന പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ഇന്ന്...

വരൾച്ചാ ദുരിതാശ്വാസത്തിനായി കേന്ദ്രത്തോട് സഹായം തേടും; ഉപമുഖ്യമന്ത്രി ജി. പരമേശ്വര

ബെംഗളൂരു: സംസ്ഥാനത്തെ വരൾച്ചാ സാഹചര്യം നേരിടുന്നതിനും ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നതിനുമായി കേന്ദ്ര...

കേരളത്തിലേക്കുള്ള ട്രെയിനിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; ഛർദിയും തലകറക്കവും, ചികിത്സ നൽകി

തൃശൂര്‍:  ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞ് മംഗള എക്‌സ്പ്രസ്സില്‍ മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ....

നേപ്പാള്‍ പ്രളയ ദുരന്തം; കാണാതായ മലയാളികളില്‍ ഇനി കണ്ടെത്താനുള്ളത് ഏഴ് പേരെ, 16 പേര്‍ കൂടി നാട്ടില്‍ തിരിച്ചെത്തി

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ എട്ട് മലയാളികളില്‍ ഒരാളെ കൂടി...

പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കേസിൽ 8 പേർക്ക് ജീവപര്യന്തം

ബെംഗളൂരു: പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കൊലപ്പെടുത്തിയ...

ഇമ്രാൻ ഹാഷ്മിയുടെ ബെംഗളൂരു പരിപാടി മാറ്റിവച്ചു

ബെംഗളൂരു: ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവിൽ നടത്താനിരുന്ന...

Related Articles

Popular Categories