സൂര്യാഘാതം; ബെളഗാവിയിൽ ഒരു മരണം

ബെംഗളൂരു: കടുത്ത ചൂട് തുടരുന്ന വടക്കന്‍ കര്‍ണാടകയില്‍  സൂര്യാഘാതത്തെ തുടര്‍ന്നു ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ബെളഗാവി ഉഗർ ഖുർദ് ടൗണിലെ വ്യാപാരി വർധമാൻ മധൂ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കടയുടെ പുറത്തുനിൽക്കുകയായിരുന്ന മധൂ കടുത്ത ചൂടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇതോടെ സംസ്ഥാനത്ത് സൂര്യാഘാതത്തെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം മൂന്നായി.

ബീദർ, കലബുറഗി, റായ്ച്‌ചുരു, യാദ്‌ഗിർ, വിജയപുര, ബാഗൽക്കോട്ട്, കൊപ്പാൾ, ഗദഗ് എന്നീ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്  ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിൽ താപനില 42 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുമെന്നാണ് അറിയിപ്പ്. ബെളഗാവി, ധാർവാഡ് എന്നിവിടങ്ങളിൽ ഒരാഴ്ചയിൽ താപനില 38 ഡിഗ്രിയിലെത്തുമെന്നും മുന്നറിയിപ്പുണ്ട്. ബെംഗളൂരു നഗരത്തിൽ താപ നില 36 ഡിഗ്രിയുമാകും. തീരദേശജില്ലകളായ ഉഡുപ്പി, മംഗളൂ രു, കർവാർ എന്നിവിടങ്ങളിൽ താപനില 37 ഡിഗ്രിയിലെത്തുമെന്നും  മുന്നറിയിപ്പുണ്ട്.
SUMMARY: Sunstroke; One death in Belagavi

Hot this week

രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനം. 99.05 ശതമാനമായിരുന്നു...

ഉന്നാവോ ബലാത്സംഗക്കേസ്: കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ്...

കനത്ത മഴക്ക് സാധ്യത; കർണാടകയിലെ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. തീരദേശ ജില്ലയായ ദക്ഷിണ കന്നഡയിലെ...

കണ്ണൂരില്‍ ഓടുന്ന ബസിന് തീപിടിച്ചു

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ ഓടുന്ന ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക്...

പിണറായി വിജയനെ സന്ദര്‍ശിച്ച് വി ഡി സതീശന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി​ണ​റാ​യി വി​ജ​യ​നെ വീ​ട്ടി​ലെ​ത്തി​ക്ക​ണ്ട് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി...

സിഐഡി മൂസ, ബോയിംഗ് ബോയിംഗ് തുടങ്ങിയവ മലയാളികൾക്ക് സമ്മാനിച്ച കണ്ണാടി വിശ്വനാഥൻ അന്തരിച്ചു

പാലക്കാട്: സിഐഡി മൂസയുടെയും ഇരുമ്പുകൈ മായാവിയുടെയും സ്രഷ്ടാവും പ്രമുഖ ചിത്രകഥാകൃത്തുമായ കണ്ണാടി...

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും; 111 മരണം, 227 വീടുകള്‍ തകര്‍ന്നു

ലഖ്നൗ: ഉത്തര്‍പ്രദേശിൽ നാശംവിതച്ച് കനത്ത മഴയും കാറ്റും. മഴക്കെടുതിയിൽ 111 പേർ...

Related Articles

Popular Categories