പാലക്കാട്: പാലക്കാട് പിരിവുശാലയിലുള്ള പ്രൊവിഡൻസ് ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. തിങ്കളാഴ്ച ഉച്ചവരെ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന കുട്ടികളെ വൈകിട്ടോടെ കാണാതായതെന്നാണ് വിവരം. സംഭവത്തില്‍ പാലക്കാട് കസബ പോലീസ് അന്വേഷണം ആരംഭിച്ചു. പോക്സോ കേസിലെ അതിജീവിതകളായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്.
അതിനാല്‍ തന്നെ അതീവ ജാഗ്രതയോടെ ഊർജിതമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. നിലവില്‍ കുട്ടികളെക്കുറിച്ച് വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
SUMMARY: Survivors of a POCSO case have gone missing from the protection centre
















