വയനാട്: 2026 നിയമസഭ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന് വിജയം. 45031 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടി സിദ്ദിഖ് വിജയിച്ചത്. ടി സിദ്ദിഖ് 97379 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി കെ അനില്‍കുമാർ 52348 വോട്ടുകളും സ്ഥാനാര്‍ഥി വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പ്രശാന്ത് മലവയല്‍ 19175 വോട്ടുകളും നേടി.
വയനാട് ജില്ലയിലെ കല്‍പ്പറ്റ നഗരസഭയും മുട്ടില്‍, മേപ്പാടി, വൈത്തിരി , കണിയാമ്പറ്റ, കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, പൊഴുതന, മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് കല്‍പറ്റ നിയമസഭാമണ്ഡലം.
SUMMARY: T. Siddique wins with record majority in Kalpetta







