ഡൽഹി: പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 2117.85 കോടി രൂപയാണ് കേന്ദ്രം മുൻകൂട്ടി അനുവദിച്ചത്. പ്രളയ, മണ്ണിടിച്ചില്‍ ബാധിത സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. അരുണാചല്‍, അസം എന്നിവിടങ്ങളിലെ സ്ഥിതി വിലയിരുത്താൻ മന്ത്രി തലസമിതിയെയും നിയോഗിച്ചു. എന്നാല്‍, പട്ടികയില്‍ കേരളം ഇല്ല.
അതേസമയം, കഴിഞ്ഞ ദിവസം ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് സംസ്ഥാനം. മഴക്കെടുതിയിൽ എട്ട് മരണം സ്ഥിരീകരിച്ചു. എട്ട് പേരെ കാണാതായി. 13 പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. ശക്തമായ കാറ്റിലും മഴയിലും 27 വീടുകള്‍ പൂർണ്ണമായും 196 വീടുകള്‍ക്ക് ഭാഗികമായും തകർന്നു. സംസ്ഥാനത്താകെ 209 ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചു. പേമാരി ഏറ്റവും അധികം നാശം വിതച്ച പത്തനംതിട്ടയില്‍ മാത്രം 1600 പേർ ദുരിതാശ്വാസ ക്യാമ്പിലാണ് ഇന്നലെ അന്തിയുറങ്ങിയത്.
SUMMARY: The Centre has allocated ₹2,117.85 crore to flood-affected states
















