വ്യാജവാർത്തകളുടെ വ്യാപനം ജനാധിപത്യപ്രകിയയെ അസ്ഥിരപ്പെടുത്തും- ബി എസ് ഉണ്ണികൃഷ്ണൻ

ബെംഗളൂരു: വർധിച്ചു വരുന്ന വ്യാജവാർത്തകളുടെ വ്യാപനം സ്വതന്ത്രമായ ജനാധിപത്യപ്രക്രിയയ്ക്ക് ഭീഷണിയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ബി എസ് ഉണ്ണിക്കൃഷ്ണൻ. ജനാധിപത്യസ്ഥാപനങ്ങളുടെ സുതാര്യതയും നൈതികതയും കാത്തുസൂക്ഷിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് നിർണ്ണായകമാണ്. എന്നാൽ, മാധ്യമങ്ങളുടെ തന്നെ വിശ്വാസ്യത നഷ്ടപ്പെടുന്ന അവസ്ഥ പൊതുജനങ്ങളുടെ ആശയരൂപീകരണശേഷിയെ പ്രതികൂലമായി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച ‘വ്യാജവാർത്തകളും ആശയരൂപീകരണവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവമാധ്യമങ്ങളുടെ വ്യാപനത്തിലൂടെ വ്യാജവാർത്തകളുടെ പ്രചാരം സാർവത്രികമായി മാറി. ആരോഗ്യകരവും സക്രിയവുമായ സംവാദങ്ങളെ തടസ്സപ്പെടുത്തുകയും, സമൂഹത്തിൽ സ്പർദ്ധയും സംഘർഷവും സൃഷ്ടിക്കുകയുമൊക്കെ ചെയ്യാവുന്ന തലത്തിലേക്ക് വ്യാജവാർത്താനിർമ്മിതികൾ വളർന്നു കഴിഞ്ഞിട്ടുണ്ട്. തെറ്റായ പൊതുബോധ സൃഷ്ടിയിലൂടെ സ്വതന്ത്രമായ നിയമവാഴ്ചയെ തന്നെ സ്വാധീനിക്കാനും അഭിപ്രായരൂപീകരണത്തെ വഴിതിരിച്ചു വിടാനും അതിലൂടെ തെരഞ്ഞെടുപ്പുകളിൽ യഥാർത്ഥ ജനവികാരം അട്ടിമറിക്കാനും വരെ ഈ പ്രവണത കാരണമായേക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാകുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വ്യാജ വര്‍ത്തകളാണ് .പണ്ട് വര്‍ത്തകള്‍ അറിയാന്‍ നമ്മള്‍ പത്രങ്ങളെയും ദൂരദര്‍ശനെയും ആശ്രയിച്ച ഒരു കാലമുണ്ടായിരുന്നു.അവിടെ കൃത്യമായ പരിശോധനകള്‍ക്ക് ശേഷമേ വര്‍ത്തകള്‍ പുറത്തു വന്നിരുന്നുള്ളൂ. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തോടെ ആര്‍ക്കും എന്തും വര്‍ത്തയാക്കാം എന്ന അവസ്ഥ വന്നിരിക്കുന്നു. വ്യാജ വാര്‍ത്തകള്‍ നമ്മുടെ ചിന്തയെയും തീരുമാനങ്ങളെയും ബാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ അപകടമെന്ന് ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് പത്രപ്രവർത്തകയായ ഹസീന ഷിയാസ് അഭിപ്രായപ്പെട്ടു

പ്രദീപ്.പി.പി. അധ്യക്ഷത വഹിച്ചു.  തുടർന്നുള്ള ചർച്ചയിൽ ആർ വി ആചാരി, ആർ വി പിള്ള, ശ്രീകണ്ഠൻ നായർ, ഇ ആർ . ഷാജി, ഷിയാസ്, തങ്കമ്മ സുകുമാരൻ, ഷൈജു മേനോൻ എന്നിവർ സംസാരിച്ചു. പ്രഹ്ലാദന്റെ നേതൃത്വത്തിലുള്ള മലയാള കലാഭവൻ അവതരിപ്പിച്ച ഗാനമേളയിൽജോഷി പി. പി, ഷൈജു മേനോൻ, പ്രതിഭ. പി പി എന്നിവർ
ഗാനങ്ങൾ ആലപിച്ചു സെക്രട്ടറി ശ്രീകണ്ഠൻ നായർ നന്ദി പറഞ്ഞു.
SUMMARY: Thippasandra Friends Association seminar

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രണ്ടാംഘട്ട മന്ത്രിസഭാ വികസനം; ശിവകുമാറും സിദ്ധരാമയ്യയും ഹൈക്കമാൻഡിനെ കണ്ടു 

ബെംഗളൂരു: കർണാടകയിലെ രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തെക്കുറിച്ചു മുഖ്യമന്ത്രി ശിവകുമാറും സിദ്ധരാമയ്യയും ഇന്നലെ...

അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച 4 സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: കര്‍ണാടകയില്‍ അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച 4 സ്റ്റേഷനുകളുടെ ഉദ്ഘാടനം...

കർണാടകയിലെ എസ്ഐആര്‍ നടപടികള്‍ ഓഗസ്റ്റ് 8 വരെ നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ നടപടിയുടെ സമയപരിധി ഓഗസ്റ്റ്...

പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ വൻ തിക്കും തിരക്കും; ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരുക്ക്

പുരി: ഒഡീഷയിലെ പുരിയില്‍ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും...

ഇന്നും ഇരുട്ടില്‍ തന്നെ; സംസ്ഥാനത്ത് പവർകട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം 7 നും...

വീണ്ടും പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

ബെംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് കാമുകന്റെ സഹോദരന്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു....

5 കോടിയുടെ എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : മംഗളൂരു പോലീസ് നടത്തിയ ലഹരി വിരുദ്ധ ഓപ്പറേഷനിൽ 5.20...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ ട്രാക്കിലിറങ്ങും, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ റെയിൽ ഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യയുടെ...

Related Articles

Popular Categories