ബീഡി ഇല ശേഖരിക്കാൻ പോയപ്പോൾ കടുവയുടെ ആക്രമണം; 4 സ്ത്രീകൾക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയില്‍ കടുവയുടെ ആക്രമണത്തില്‍ നാല് സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ചന്ദ്രാപുരില്‍ ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. കാവ്ദുബായ് ദാദാജി മൊഹുർലെ (45), അനുബായ് ദാദാജി മൊഹുർലെ (46), സംഗീത സന്തോഷ് ചൗധരി (36), സുനിത കൗശിക് മൊഹുർലെ (33) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ തെണ്ടുൽ ഇലകൾ ശേഖരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

ബീഡി തെറുക്കാൻ ഉപയോഗിക്കുന്ന ഇലയാണ് തെണ്ടുൽ. ചന്ദ്രാപുർ ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള സിന്ധേവാഹി താലൂക്കിലെ ഗുഞ്ചേവാഹി ഗ്രാമത്തിനടുത്താണ് സംഭവം. തെണ്ടുൽ ഇലകൾ ശേഖരിക്കാൻ ഒരു കൂട്ടം സ്ത്രീകൾ കാട്ടിലേക്ക് പോകുകയായിരുന്നു. ഇലകൾ ശേഖരിക്കുന്ന സമയം ഒരു കടുവ അവരിൽ നാലുപേരെ ആക്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കടുവയെ കണ്ടതോടെ ഒമ്പത് സ്ത്രീകൾ ഓടി രക്ഷപ്പെട്ടുവെങ്കിലും നാലുപേർക്ക് അതിന് സാധിച്ചില്ല. കുറ്റിക്കാടിനുള്ളിൽ ഒളിച്ചിരുന്ന കടുവ സ്ത്രീകളുടെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നുവെന്നും വനം ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിന് പിന്നാലെ വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഒരേസമയം ഇത്രയധികം പേർ ഒരു വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് ഇതാദ്യമായാണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വനംവകുപ്പും പൊലീസും ചേർന്ന് കാട്ടിൽ തെരച്ചിലും പട്രോളിങ്ങും ശക്തമാക്കി. കടുവയുടെ സാന്നിധ്യം നിരീക്ഷിക്കാൻ പ്രത്യേക കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
SUMMARY: Tiger attacks 4 women while they were collecting beedi leaves; tragic end

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories