ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

തിരൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ കൂറ്റന്‍ജയത്തിന് പിന്നാലെ ആടിന്‍റെ തലയുമേന്തി വീടിന് മുന്നിലൂടെ പ്രകടനം നടത്തിയവരുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് കെ.ടി.ജലീല്‍. ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ?” എന്ന് ചോദിച്ച ജലീൽ, തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുന്നോട്ടുവരാമെന്നും തവനൂരില്‍ തോറ്റുവെങ്കിലും മുസ്​ലിം ലീഗിന്‍റെയും ജമാ അത്തെ ഇസ്​ലാമിയുടെയും തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാനശ്വാസം വരെ താന്‍ പോരാടുമെന്നും ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആയിരം തവണ വര്‍ഗീയ കൂട്ടുമുന്നണി തന്നെ പരാജയപ്പെടുത്തിയാലും കീഴടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇടതുപക്ഷ പതാക ഉയര്‍ത്തിപ്പിടിച്ച് മരിച്ച് വീഴുന്നത് വരെ പോരാടുമെന്നും കുറിപ്പില്‍ പറയുന്നു. തല വെട്ടുന്നവരുടേതല്ല, കാക്കുന്നവരുടേതാണ് മലപ്പുറമെന്നും ആ മലപ്പുറത്തിന് വേണ്ടി താന്‍ തുടര്‍ന്നും പോരാടുമെന്നും കുറിപ്പിലുണ്ട്.

തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ തിരുർ പോലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് ലീഗ് പെരുനല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കൾപടി മച്ചിങ്ങൽ റാഫി, ലീഗ് പ്രവർത്തകൻ പെരുന്തല്ലൂർ വാൽപറമ്പിൽ ഷുഹൈബ് എന്നിവർക്കെതിരെയാണ് കേസ്‌. മൃഗങ്ങളോടുള്ള ക്രൂരത നിയമത്തിലും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചതിന് ഐടി ആക്റ്റ് പ്രകാരവുമാണ് കേസ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലാണ് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർ ആടിന്റെ തലയറുത്ത്‌ പ്രദർശിപ്പിച്ചത്‌. തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്നല്ലൂർ അങ്ങാടിയിലായിരുന്നു സംഭവം.

SUMMARY:Today a goat’s head, tomorrow mine?; KT Jalil against the politics of beheading

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹാഫ് ഹെൽമറ്റുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, ഹാഫ്...

ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന വേദിയിൽ...

പ്രോജക്ട് ഷെൽട്ടർ മൂന്നാം വാർഷികവും 50-ാം വീടിന്റെ കൈമാറ്റവും നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: നിർധനർക്ക് സ്വന്തമായി വീടൊരുക്കുന്ന ഹോപ്പ് സൊസൈറ്റിയുടെ സാമൂഹിക സംരംഭമായ 'പ്രോജക്ട്...

കലാകൈരളി ഓണാഘോഷം 4ന്

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം-2026’ ഒക്ടോബർ...

ഹാജി പാറമ്മൽ അബ്ദുൽ ഖാദർ സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം അഡ്വ. പി. ഉസ്മാന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി ഏര്പ്പെ‍ടുത്തിയ പാറമ്മൽ അബ്ദുൽ ഖാദർ...

ഏഷ്യൻ ഗെയിംസ്: ഗ്രീക്കോ-റോമൻ 97 കിലോയില്‍ നിതേഷ് സിവാചിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ്...

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

Related Articles

Popular Categories