തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിന് മുൻതൂക്കം

ഡല്‍ഹി: ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. 75,064 പോളിംഗ് സ്റ്റേഷനുകളില്‍ നിന്നുള്ള വോട്ടുകളും തപാല്‍ വോട്ടുകളുമാണ് എണ്ണിയത്. സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 85.10 ആണ്. ഡിഎംകെ തമിഴ്‌നാട്ടില്‍ മികച്ച ഭൂരിപക്ഷത്തില്‍ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.

തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം വ്യക്തമായ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ഇത്തവണ ഏറെ ശ്രദ്ധയാകർഷിച്ച വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം മൂന്നാം സ്ഥാനത്തേക്ക് മുന്നേറിക്കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

വിജയ് യുടെ ടിവികെ വന്‍ മുന്നേറ്റം പ്രതീക്ഷിച്ചെങ്കിലും ഒരുടത്തുമാത്രമാണ് ആദ്യഘട്ടത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം ആകെ 4,87,98,833 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 2,52,59,596 പേര്‍ സ്ത്രീ വോട്ടര്‍മാരും 2,35,34,720 പേര്‍ പുരുഷ വോട്ടര്‍മാരുമാണ്. 4,517 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി.

സംസ്ഥാനത്ത് കരൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് (93.41 ശതമാനം). തൊട്ടുപിന്നില്‍ സേലം ജില്ലയിലെ വീരപാണ്ടി മണ്ഡലമാണ് (93.36 ശതമാനം). കന്യാകുമാരി ജില്ലയിലെ കിള്ളിയൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് (71.26 ശതമാനം).

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അമ്മ അഡ്ഹോക്ക് കമ്മിറ്റി: അൻസിബയുടെ ഹര്‍ജി തള്ളി

കൊച്ചി: നടി ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട്...

കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ദൂരവാണിനഗർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി എൻ വി...

ഗുരുവായൂരില്‍ വിവാഹത്തിളക്കം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോര്‍ഡ് ബുക്കിംഗ്

ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍....

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റര്‍ ഒന്നാം വാർഷികം: വിദ്യാഭ്യാസ-ചാരിറ്റി പദ്ധതികൾ പ്രഖ്യാപിക്കും

ബെംഗളൂരു: കര്‍ണാടക മൈനോരിറ്റി കള്‍ച്ചറല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ...

വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് പുറത്തായെന്ന് നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: നടൻ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി...

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തും എ അജികുമാറും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...

കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരൻ അന്തരിച്ചു

കൊച്ചി: കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (92) അന്തരിച്ചു....

Related Articles

Popular Categories