വെനസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂചലനം; മരണം 10000 കടന്നേക്കും

കാരക്കസ്: വെനിസ്വേലയില്‍ ഇടവിട്ടുണ്ടായ രണ്ടു കനത്ത ഭൂചലനത്തില്‍ വ്യാപകനാശം. ആയിരങ്ങള്‍ മരിക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയു ചെയ്തതായി റിപ്പോര്‍ട്ട്. ഒരുമിനിറ്റിനുള്ളില്‍ 7.5, 7.1 തീവ്രതയുള്ള രണ്ടു ഭൂചലനമാണ് ഉണ്ടായത്. പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയില്‍ ആളുകള്‍ മരിച്ചതായുമാണ് വിവരം. ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് ഇവ.

തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറാണ് ശക്തമായ ഭൂചലനം ഉണ്ടായത്.ഭൂചലനത്തിന് പിന്നാലെ സുനാമി ഉണ്ടാകാനുള്ള സാധ്യത ദുരന്ത നിവാരണ ഏജന്‍സിയായ യു എന്‍ ജി ആര്‍ ഡി തള്ളിക്കളഞ്ഞു. ബുധനാഴ്ച വൈകുന്നേരം വെനസ്വേലയെ നടുക്കി തുടര്‍ച്ചയായി ഉണ്ടായ ശക്തമായ ഭൂചലനങ്ങളില്‍ തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു.

ആദ്യ ഭൂചലനം 7.1 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും ഇതിന്റെ പ്രഭവകേന്ദ്രം കാരക്കാസിന് ഏകദേശം 168 കിലോമീറ്റര്‍ പടിഞ്ഞാറ് കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോണ്‍ എന്ന പ്രദേശത്തിന് പടിഞ്ഞാറാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തൊട്ടുപിന്നാലെ, ഒരു മിനിറ്റിനുള്ളില്‍ തന്നെ അതിനേക്കാള്‍ വലിയ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി.

വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ രാജ്യത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വെനസ്വേലയുടെയും, സമീപ രാജ്യങ്ങളുടെയും തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

വെനസ്വേലയ്ക്ക് സഹായ വാഗ്ദാനവുമായി അമേരിക്കയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും

അമേരിക്കയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തു. അമേരിക്ക വെനസ്വേലയിലേക്ക് തിരച്ചില്‍-രക്ഷാപ്രവര്‍ത്തന ടീമുകളെയും മെഡിക്കല്‍-മനുഷ്യത്വ സഹായ സാമഗ്രികളും അയക്കുമെന്ന് വിദേശ സഹായ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി ജെറമി ലെവിന്‍ പറഞ്ഞു.

SUMMARY: Twin earthquakes shake Venezuela; Death toll could exceed 10,000, US and Latin American countries offer help

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ തമിഴ്നാട് അതിർത്തിയിലേക്ക്; യെല്ലോ ലൈന്‍ അത്തിബെലെ വരെ നീട്ടാൻ പദ്ധതി

ബെംഗളൂരു: നഗരത്തിലെ മെട്രോ ശൃംഖല തമിഴ്നാട് അതിർത്തിയിലേക്ക് ദീര്‍ഘിപ്പിക്കാനുള്ള നീക്കവുമായി ബാംഗ്ലൂർ...

മലയാളം മിഷന്‍ പഠന ക്ലാസിന്റെ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന്റെ ഈ...

ബിഡദിയിൽ കേരള ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്; ദുരൂഹത സംശയിച്ച് അധികൃതർ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ബിഡദിയിൽ ഓടിക്കൊണ്ടിരിക്കുന്ന കേരള ആര്‍.ടി.സി ബസിനുനേരെ മുട്ടയേറ്....

കര്‍ണാടക ബന്ദ്‌; ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല, വാട്ടാല്‍ നാഗരാജിനെ വീട്ടിൽ വെച്ച് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: കാവേരി നദീജല തർക്കത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകൾ...

എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം നൽകി കമ്പനി

ഡൽഹി: ഫുക്കെട്ട്-ഡല്‍ഹി വിമാനത്തിൻ്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, എയർ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട്, ഓങ്ങല്ലൂർ പൈനോഴി വീട്ടിൽ മണി (84) ബെംഗളൂരുവില്‍ അന്തരിച്ചു....

വന്ദേമാതരം വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്; അത് ഓഗസ്റ്റ് 15ന് വ്യക്തമാകുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തില്‍...

സിപിഐയുടെ ‘ഡല്‍ഹി ചലോ’ പ്രതിഷേധം; ബുക്ക് ചെയ്ത സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി...

Related Articles

Popular Categories