ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാറില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്ന്നു. ചിന്നക്കനാല്‍ പവര്‍ ഹൗസ് വെള്ളച്ചാട്ടത്തിന് സമാപത്തായി നിര്‍മ്മാണം നടന്നുവന്നിരുന്ന കെട്ടിടമാണ് അപകടാവസ്ഥയിലായത്. ഇതോടെ സമീപത്ത് താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങള്‍ ആശങ്കയിലാണ്. റെഡ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്.
കുന്ന് ഇടിച്ചുനിരത്തിയും മണ്ണ് നീക്കം ചെയ്തുമാണ് നിര്‍മ്മാണം നടന്നത്. റെഡ് സോണില്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതാണ് അപകടാവസ്ഥയ്ക്ക് കാരണമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം, ഇടുക്കി ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
SUMMARY: Heavy rain in Idukki: Under-construction building collapses in Munnar
















