ബെംഗളൂരു: വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരായ നിർധന കുടുംബത്തിൽപെട്ട അഞ്ചു വിദ്യാർഥികൾക്ക് ബെംഗളൂരു എസ്‌കെഎസ്എസ്‌എഫ് ഏർപ്പെടുത്തിയ അരലക്ഷം രൂപയുടെ ഉന്നതി എഡ്യൂക്കേഷൻ സ്കോളർഷിപ്പ് തുക കൈമാറി.
പ്രദേശത്തെ അർഹരായ 5 വിദ്യാർഥികൾക്ക് നൽകാനുള്ള തുക ബെംഗളൂരു എസ്‌കെഎസ്എസ്‌എഫ് ട്രഷറർ ഷാജൽ സിഎച്ചില്‍ നിന്നും ബത്തേരി ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ സമസ്ത താലൂക് ജനറല്‍ സെക്രട്ടറി മുസ്തഫ ദാരിമി ഏറ്റുവാങ്ങ. ഇരുപതോളം വിദ്യാർഥികൾക്കായി അഞ്ചു ലക്ഷത്തോളം രൂപയുടെ സ്കോളർഷിപ് ഇതു വരെ നല്കാൻ കഴിഞ്ഞുവെന്നും തുടർന്നും വിദ്യാഭ്യാസ മേഖലയിൽ പ്രയാസം അനുഭവിക്കുന്ന അർഹരായ വിദ്യാർഥികളെ കണ്ടെത്തി സഹായിക്കുക എന്നതാണ് ഉന്നതി എഡ്യൂക്കേഷൻ സ്കോളർഷിപ്പ് പദ്ധതിയുടെ ലക്ഷ്യമെന്നും സി എച്ച് ഷാജൽ. എസ്‌വ എസ് വയനാട് ജില്ലാ ജോയിന്റ്റ് സെക്രട്ടറി മുഹമ്മദ് ദാരിമി വാകേരി, ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി സെക്രട്ടറി നൗഫൽ മാസ്റ്റർ, എസ്‌കെഎസ്എസ്‌എഫ് വിഖായ കൺവീനർ
ശനൂബ് കോളിയാടി തുടങ്ങിയവർ സംബന്ധിച്ചു.















