കേരളസമാജം ദൂരവാണിനഗർ; സമാജത്തിന് കീഴിലുള്ള ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഐഎസ്ഒ 21001 : 2018 സർട്ടിഫിക്കേഷൻ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സമാജത്തിന് കീഴിലുള്ള ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (ജൂബിലി സ്കൂൾ, ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ (CBSE), ജൂബിലി പി യു കോളേജ്), ഐഎസ്ഒ 21001 : 2018 സർട്ടിഫിക്കേഷൻ ലഭിച്ചു.

ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ കാമ്പസിൽ നടന്ന പരിപാടിയിൽ, ഇന്ത്യയിൽ ഐഎസ്ഒ സർട്ടിഫിക്കേഷൻ നൽകാൻ അർഹതയുള്ള ടിയുവി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സീനിയർ മാനേജർ വെങ്കടേഷ് പ്രസാദ് സമാജം പ്രസിഡന്റ് മുരളീധരൻ നായർക്ക് സർട്ടിഫിക്കേറ്റ് ഔദ്യോഗികമായി കൈമാറി.

ബെംഗളൂരുവില്‍ വിരലിലെണ്ണാവുന്ന വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഐഎസ്ഒ 21001 : 2018 സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളതെന്ന് വെങ്കടേഷ് പ്രസാദ് പറഞ്ഞു. ഐഎസ്ഒ ഇമ്പ്ലിമെന്റേഷൻ കമ്മിറ്റി രൂപീകരിച്ച് കഴിഞ്ഞ മൂന്നു വർഷമായി നടത്തി വരുന്ന തീവ്ര പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഇത് സഫലമായതെന്ന് പ്രസിഡന്റ് മുരളീധരൻ നായർ പറഞ്ഞു.

ഐഎസ്ഒ ഇമ്പ്ലിമെന്റേഷൻ കമ്മിറ്റി മാനേജ്മെന്റ് റെപ്രസെന്റ്റ്റീവ് സമാജത്തിന്റെ മുൻ പ്രസിഡന്റ് പീറ്റർ ജോർജ്‌, വൈസ് പ്രസിഡന്റ് എം പി വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എഡ്യൂക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, പി സി ജോണി, ജൂബിലി സ്കൂൾ പ്രിൻസിപ്പൽ കല, ജൂബിലി സി ബി എസ് ഇ സ്കൂൾ പ്രിൻസിപ്പൽ രേഖ കുറുപ്പ്, വൈസ് പ്രിൻസിപ്പാൾ രശ്മി, ജൂബിലി പി യു കോളേജ് പ്രിൻസിപ്പൽ ഡോ. എച് എൻ ത്രിവേണി, അഡ്മിനിസ്ട്രേറ്റർമാരായ ഡോ വിധു പ്രിയ, അജിത്കുമാർ എന്നിവർ പങ്കെടുത്തു .അധ്യാപിക ഉഷ, വൈസ് പ്രിൻസിപ്പൽ രശ്മി എന്നിവർ പരിപാടി നിയന്ത്രിച്ചു. പീറ്റർ ജോർജ്‌, കമ്മിറ്റി അംഗങ്ങളായ വി കെ സുരേന്ദ്രൻ, ഗണേഷ് സി, രമേഷ് രാധാകൃഷ്ണ എന്നിവരെ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു.

ജൂബിലി വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ, ഇതര ജീവനക്കാർ, സമാജം പ്രവർത്തക സമിതി അംഗങ്ങൾ, ഓഡിറ്റർമാർ, വനിതാ വിഭാഗം ചെയർപേഴ്സൺ, കൺവീനർ, യുവജനവിഭാഗം ചെയർമാൻ, കൺവീനർ, സാഹിത്യ വിഭാഗം ചെയർമാൻ, ടി ആർ എം ഡി ആർ എഫ് കമ്മിറ്റി അംഗങ്ങൾ, എന്നിവർക്ക് ഓർമോപഹാരം സമ്മാനിച്ചു. തുടർന്ന് പ്രശസ്ത നർത്തകി ഉമ മഹേശ്വരിയുടെ, നൃത്ത വിദ്യാലയമായ ആരാധ്യ സ്കൂൾ ഓഫ് ഫൈൻ ആർട്സ് വിദ്യാർത്ഥിനികളുടെ ഭാരതനാട്യവും അരങ്ങേറി.
SUMMARY: ISO 21001:2018 Certification for Jubilee Educational Institutions under Kerala Samajam Dooravani Nagar Samajam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ ശരീരത്തില്‍ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വൻ അപകടമുണ്ടാക്കിയ മിനി കൂപ്പർ കാറോടിച്ച പ്രതി സുഹൈല്‍...

മലയാളി ദമ്പതികള്‍ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

ഡല്‍ഹി: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്...

മൈസൂരുവിന് സമീപം സ്വകാര്യ ബസും ലോറിയും കുട്ടിയിടിച്ച് മലയാളികൾ അടക്കം 4 പേർ മരിച്ചു.

ബെംഗളൂരു: മൈസൂരു പെരിയപട്ടണയ്ക്ക് സമീപം ബസും ലോറിയും കുട്ടിയിടിച്ച് മലയാളികൾ അടക്കം...

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കണ്ണൂർ: കണ്ണൂരിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ലോഗറുമായ ശിവത്തിൽ അനൂപ്...

ഇടുക്കിയിൽ ഹർത്താൽ തുടങ്ങി; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കർഷകരുടെ ഭൂമിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം ആഹ്വാനം ചെയ്ത...

ഗ്യാനേഷ് കുമാറിന്റെ രാജി; സിജെപിയുടെ തിരംഗാ മാർച്ച്‌ ഇന്ന്‌

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ട്‌ സിജെപി ആഹ്വാനം ചെയ്ത...

തുലാവർഷം; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന്...

Related Articles

Popular Categories