വീണ സേവനമൊന്നും നല്‍കിയിട്ടില്ല, പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; കര്‍ത്തയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ തൈക്കണ്ടിയ്ക്ക് കുരുക്കായി സിഎംആര്‍എല്‍ എം.ഡി. ശശിധരന്‍ കര്‍ത്തയുടെ മൊഴി. എക്‌സാലോജിക്കില്‍ നിന്നും ഒരു സേവനവും സിഎംആര്‍എല്‍ സ്വീകരിച്ചിട്ടില്ലെന്നും മുന്‍ മുഖ്യമന്ത്രി പിണറായിയുമായുള്ള അടുപ്പത്തിന്റെ പുറത്താണ് കരാര്‍ നല്‍കിയതെന്നുമാണ് മൊഴി. ഇ.ഡി.യ്ക്ക് നല്‍കിയ മൊഴിയുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ശശിധരന്‍ കര്‍ത്ത 2024 ല്‍ ആദ്യം നല്‍കിയ മൊഴിയിലാണ് ഈ വിവരമുള്ളത്. ഏപ്രില്‍ 17 ന് ആലുവയിലെ വീട്ടിലെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ വിവരമുള്ളത്. പിന്നീട് വീണയെ നടത്തിയ ചോദ്യം ചെയ്യലില്‍ സിഎംആര്‍എല്ലിന് ഒരു സേവനവും നല്‍കിയിട്ടില്ലെന്ന് വീണയും മൊഴി നല്‍കിയിരുന്നു. രണ്ടു മൊഴികളും ചേര്‍ന്ന് പോകുന്നതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസിനെ അവഗണിച്ചതിനെ തുടര്‍ന്നാണ് വീട്ടിലെത്തി ഇ.ഡി.സംഘം ചോദ്യം ചെയ്തത്.

ഇതേ തുടര്‍ന്ന് ആദ്യപിണറായി സര്‍ക്കാരിന്റെ 2016 -21 കാലത്ത് വഴിവിട്ട സഹായം സിഎംആര്‍എല്ലിന് കിട്ടിയിട്ടുണ്ടോ എന്ന പരിശോധന നടത്തുകയാണ്. കേസില്‍ വീണ ഉള്‍പ്പെടെയുള്ള കേസിലെ പ്രതികളുടെ ആസ്തിവകകള്‍ ഇ.ഡി. മരവിപ്പിച്ചിരിക്കുകയാണ്. വീണയുടെ സ്വന്തം പേരിലുള്ളതും കമ്പനികളുടെ പേരിലുള്ളതുമായ അക്കൗണ്ടും മരവിപ്പിച്ചിരിക്കുയാണ്. വീണയുടെ വ്യക്തിപരമായ അക്കൗണ്ടില്‍ വരുന്ന ഒരുലക്ഷം രൂപയായ എക്‌സാലോജിക്കിന് പുറമേ ലേക്കര്‍ ഇന്ത്യാ കോര്‍പ്പറേഷന്റെ പേരിലുണ്ടായിരുന്ന 15 ലക്ഷവും. എക്‌സാലോജിക്കിന്റെ 27,000 രൂപയുമാണ് മരവിപ്പിച്ചിരിക്കുന്നത്. അഡ്ജുഡീക്കേറ്റ് അതോറിറ്റിക്ക് ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

SUMMARY: Veena provided no services; the money was paid due to her closeness with Pinarayi: Kartha’s statement revealed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ ആറു പേർ മരിച്ചു. കോട്ടയം,...

കനത്ത മഴ; ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല...

സാമ്പത്തിക തട്ടിപ്പ് ആരോപണം : മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം എൽ എ...

കെഎൻഎസ്എസ് അരീക്കര കരയോഗം ഓണാഘോഷവും കുടുംബ സംഗമവും

ബെംഗളൂരു: കെഎൻഎസ്എസ് അരീക്കര കരയോഗത്തിൻ്റ ഓണാഘോഷവും കുടുംബ സംഗമവും ഹുളിമാവു സരസ്വതിപുരത്തിലുള്ള...

ബാംഗ്ലൂർ കേരള സമാജത്തിന് 7.69 കോടിയുടെ ബഡ്ജറ്റ്

ബെംഗളൂരു: കേരളസമാജം വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു....

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം; 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ

ബെംഗളൂരു: വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത്...

കർണാടകയിൽ സെപ്റ്റംബർ 24 വരെ മഴ തുടരും; 16 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: വരും ദിവസങ്ങളിൽ കർണാടകയിലുടനീളം വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

തിരുവനന്തപുരം: ​പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ...

Related Articles

Popular Categories