ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്

കൊല്ലം: കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്. കുടവട്ടൂർ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. മകളുടെ കൊലയാളിക്ക് ഉള്ള വിധി എന്തെന്ന് അറിയാൻ വന്ദനയുടെ മാതാപിതാക്കൾ കോടതിയിൽ എത്തും.

2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മൂന്ന് വർഷം നീണ്ട കോടതി നടപടികൾക്ക് ഒടുവിലാണ് വിധി. കുടവട്ടൂർ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പൊലീസ് വൈദ്യ പരിശോധനയ്ക്കായിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. ഡ്രസിങ് റൂമിൽ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവർ ഓടി മാറിയപ്പോൾ ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാനായില്ല. വന്ദനയെ തടഞ്ഞ് നിർത്തിയ പ്രതി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേൽപ്പിച്ചു. അധികം വൈകാതെ മരണം സംഭവിച്ചു.

ക്രൂരമായ കൊലപാതകത്തിൽ വിചാരണ നടപടികൾ പൂർത്തിയായതിന് പിന്നാലെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധി പറയുന്നത്. പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞിരുന്നു. കേസിൽ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം
SUMMARY: Verdict in Dr. Vandana Das murder case today

Hot this week

സ്വർണവിലയിൽ സമീപകാലത്തെ വലിയ ഇടിവ്; കുറഞ്ഞത് പവന് 3,160 രൂപ

കൊച്ചി: സ്വർണവില കേരളത്തിലും രാജ്യാന്തര വിപണിയിലും ഇന്ന് നേരിട്ടത് സമീപകാലത്തെ ഏറ്റവും...

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിംഗ് നിരോധനം നിലവിൽ വന്നു. കേരളതീരത്ത്...

സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോൺ സുവർണ പ്രതിഭാ സംഗമം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം ആവലഹള്ളി സോണിന്റെ ആഭിമുഖ്യത്തില്‍ സുവര്‍ണ...

പ്രശസ്‌ത സംവിധായകൻ പി ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ...

മദ്യം നൽകി നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു: 10 പേർ പിടിയിൽ

ബെംഗളൂരു: ദാവനഗെരെ ബസവപട്ടണയിൽ 41 വയസ്സുകാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത...

മഴയ്ക്ക് താല്‍ക്കാലിക ശമനം; ഇന്ന് റെഡ്-ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല, ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറയുന്നു. ഇന്ന് റെഡ്-ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല....

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസറഗോഡ് പിടിയിൽ

കാസറഗോഡ്: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലദേശുകാരിയായ യുവതി പിടിയിൽ. സൽമ കാത്തുൽ...

മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂര്‍ പുഴാതി ഇടച്ചേരി...

Related Articles

Popular Categories