ജയം പ്രവചിച്ച ജ്യോതിഷിയെ കൂടെക്കൂട്ടി വിജയ്; മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമനം, വിമർശനം

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച ജോത്സ്യന് സർക്കാർ നിയമനം നൽകിയ മുഖ്യമന്ത്രി വിജയ്‍യുടെ നടപടിയിൽ‌ വിമർശനം. റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓൺ സ്‍പെഷ്യൽ ഡ്യൂട്ടി (പൊളിറ്റിക്കൽ) ആയി നിയമിച്ചത്. രാഷ്‍ട്രീയക്കാരുടെയും താരങ്ങളുടെയും ജോത്സ്യന്‍ എന്ന് സ്വയംവിശേഷിപ്പിക്കുന്ന രാധന്‍ പണ്ഡിറ്റ് 180 സീറ്റോടെ ടിവികെ അധികാരത്തിലെത്തുമെന്ന് ജനുവരിയിൽ പ്രവചിച്ചിരുന്നു. ഏപ്രിലിൽ ഇത് 150ന് മുകളിൽ സീറ്റോടെ എന്ന് തിരുത്തി. സീറ്റെണ്ണത്തില്‍ കൃത്യമായില്ലെങ്കിലും അധികാരത്തിലേറും എന്ന പ്രവചനം ശരിയാകുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയിയുടെ എല്ലാ രാഷ്ട്രീയ നീക്കങ്ങളിലും നിഴലായി കൂടെയുള്ള വ്യക്തിയാണ് റിക്കി രാധൻ.

നിയമനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിജയ്ക്ക് രൂക്ഷ വിമർശനവും പരിഹാസവും ഉയർന്നു. സർക്കാർ രൂപീകരിക്കാൻ ടിവികെയ്ക്ക് പിന്തുണ നൽകിയ കക്ഷികളും വിജയ്‍യുടെ നടപടിയിൽ വിമർശനം ഉന്നയിച്ചു. ശാസ്ത്രീയ മനോഭാവം വളർത്തുക എന്നത് സർക്കാരിന്റെ കടമയാണെന്നും, ജോത്സ്യനായ ഒരാളെ സർക്കാർ ചിലവിൽ ഉദ്യോഗസ്ഥനായി നിയമിക്കരുതെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി ഷൺമുഖം പറഞ്ഞു. “മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ വിങ് സെക്രട്ടറിയായി പ്രഖ്യാപിക്കപ്പെട്ട രാധന്‍ പണ്ഡിറ്റ് അടിസ്ഥാനപരമായി ഒരു ജ്യോതിഷിയാണ്. ഇങ്ങനെയുള്ള ഒരാളെ സർക്കാർ ചിലവിൽ ഉദ്യോഗസ്ഥനായി നിയമിക്കുന്നത് ജനങ്ങളിൽ ജ്യോതിഷത്തോടുള്ള വിശ്വാസം വർധിപ്പിക്കാനേ സഹായിക്കൂ. സർക്കാരിന്റെ ഈ നിയമനം അംഗീകരിക്കാനാവില്ല. അദ്ദേഹം രാഷ്ട്രീയ ഉപദേശം നൽകുന്നതും സ്വീകാര്യമല്ല.”- പി ഷൺമുഖം പറഞ്ഞു.
SUMMARY: Vijay brings along the astrologer who predicted victory; Appointed as the Chief Minister’s Special Duty Officer, criticism

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദകർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

Related Articles

Popular Categories