മാലിന്യങ്ങൾ ഇനി നാലായി തരംതിരിച്ചു സംസ്കരിക്കണം; വീടുകൾക്കും ബാധകം, തരംതിരിച്ചില്ലെങ്കിൽ ഇനി പിടിവീഴും

തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങള്‍ ഇനി നാലായി തരംതിരിച്ചു സംസ്‌കരിക്കണമെന്ന് നിര്‍ദേശം. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തിലാകും.

ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യം, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമുള്ള തടി, ചിരട്ട, ഇ വെയ്സ്റ്റ്, ബയോ മെഡിക്കല്‍, രാസവസ്തുക്കള്‍ പോലുള്ള മാലിന്യങ്ങള്‍ എന്നിങ്ങനെയാണ് തരം തിരിക്കേണ്ടത്. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളും ഫെബ്രുവരി 19ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളും അടിസ്ഥാനമാക്കിയാണിത്. ഇത് നടപ്പാക്കാന്‍ ശുചിത്വമിഷന്‍ നിര്‍ദേശിച്ചു.

ഹോട്ടലുകള്‍, വന്‍കിട സമുച്ചയങ്ങള്‍, മാര്‍ക്കറ്റുകള്‍, ബിസിനസ്- വ്യവസായ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വലിയ തോതില്‍ മാലിന്യം പുറന്തള്ളുന്ന സ്ഥാപനങ്ങളെ നിശ്ചയിക്കാന്‍ മൂന്ന് മാനദണ്ഡങ്ങളും പരിഷ്‌കരിച്ച ചട്ടത്തിലുണ്ട്. 20,000 ചതുരശ്ര മീറ്ററോ കൂടുതലോ തറ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍, പ്രതിദിനം 40,000 ലിറ്ററോ കൂടുതലോ വെള്ളം ഉപയോഗിക്കുന്നവര്‍, പ്രതിദിനം 100 കിലോഗ്രാമില്‍ അധികം ഖരമാലിന്യം തള്ളുന്നവര്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നു ബാധകമാകുന്നവരാണ് ഈ വിഭാഗത്തില്‍. അവര്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

മാലിന്യങ്ങള്‍ അംഗീകൃത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സംസ്‌കരിക്കണം. പുതുതായി തുടങ്ങുന്ന വന്‍കിട സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, കാനുകള്‍, കവറുകള്‍, ചിരട്ടകള്‍, പച്ചക്കറി പഴ അവശിഷ്ടങ്ങള്‍ എന്നിവ ശേഖരിക്കാനായി ഉചിതമായ കണ്ടെയ്‌നറുകള്‍ തെരുവു കച്ചവടക്കാര്‍ കരുതണം. പുനരുപയോഗിക്കാനോ ഊര്‍ജാവശ്യങ്ങള്‍ക്കോ കഴിയാത്ത മാലിന്യം മാത്രമേ കുഴിച്ചു മൂടാന്‍ അനുവാദമുള്ളൂ. നൂറിലധികം ആളുകളുള്ള പരിപാടികള്‍ നടത്തുമ്പോള്‍ മൂന്ന് പ്രവൃത്തി ദിവസം മുന്‍പ് തദ്ദേശ സ്ഥാപനത്തെ അറിയിക്കണം.

മാലിന്യങ്ങൾ കുട്ടിക്കലർത്താതെ ശേഖരിക്കാനും സംസ്കരിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. പുനരുപയോഗിക്കാനോ, ഊർ ലജ്ജാവശ്യത്തിനോ കഴിയാത്തമാലിന്യം മാത്രമേ ലാൻഡ്ഫില്ലുകളിലേക്ക് അയക്കാവു കാലപ്പഴക്കമുള്ള മാലിന്യക്കൂമ്പാരങ്ങൾ നീക്കും ചെയ്യാൻ കൃത്യമായ സമയപരിധി യും നിശ്ചയിച്ചു. നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സുപ്രിംകോടതി നേരിട്ട് നിർദേശം നൽകിയതോടെ സംസ്ഥാനത്തെ മാലിന്യസംസ്കരണരംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
SUMMARY: Waste must now be sorted into four categories and disposed of; this also applies to households, if not sorted, you will be caught

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories