നഴ്സിങ് കോളജ് ഹോസ്റ്റലുകളിലെ ഭക്ഷണത്തിൽ പുഴുവും പാറ്റയും; ഭക്ഷ്യവിതരണ ഏജൻസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു: മൈസൂരുവിലെ ചില നഴ്സിങ് കോളജ് ഹോസ്റ്റലുകളിൽ മലയാളികളുൾപ്പെടെയുള്ള വിദ്യാർഥികൾക്കു വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ പുഴുവും പാറ്റയും പ്ലാസ്റ്റിക്കും കണ്ടെത്തിയ സംഭവത്തി കർണാടക ആരോഗ്യ വകുപ്പിന്റെ നടപടി.

ഭക്ഷ്യവിതരണ ഏജൻസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മാധ്യമ വാർത്തശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ.സി. വേണുഗോപാൽ എം.പി. കർണാടക ആരോഗ്യ മന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണ് നടപടി.

അഞ്ച് കോളജുകളിൽ ഭക്ഷണം എത്തിച്ചിരുന്ന ഗ്ലോബൽ എജ്യുക്കേഷൻ കൺസൽറ്റൻസിയുടെ ലൈസൻസ് ആണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനക്ക് അയക്കുകയും ഏജൻസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും ചെയ്തു. അഞ്ച് കോളജുകൾക്കായി ബദൽ ഭക്ഷ്യവിതരണ സംവിധാനം ഒരുക്കി.

ഭക്ഷണത്തിൽ നിന്ന് സേഫ്റ്റിപിൻ, സ്ക്രബർ, പുഴു തുടങ്ങിയവയും ലഭിച്ചതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. പ്രതിവർഷം 80000 രൂപ മെസ് ഫീസ് കൊടുത്തിട്ടാണ് വൃത്തിഹീനമായ ഭക്ഷണം കഴിക്കേണ്ടിവരുന്നതെന്നും പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കാറുമില്ലെന്നും പരാതിപ്പെടുമ്പോൾ വേണേൽ കഴിച്ചാൽ മതിയെന്നാണ് മെസ് അധികൃതർ പറഞ്ഞിരുന്നതെന്നും, വിദ്യാർഥികൾ ആരോപിക്കുന്നു.

വിദ്യാര്‍ഥികളുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട ഉടനെ കെ.സി. വേണുഗോപാൽ കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുമായി ആശയവിനിമയം നടത്തി. അധികൃതര്‍ എത്രയും വേഗം കോളജ് ഹോസ്റ്റൽ സന്ദർശിച്ച് റിപ്പോർട്ട് തേടാൻ ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി. അതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ ഗ്ലോബൽ എജ്യൂക്കേഷൻ സർവിസിൻ്റെത് ഉൾപ്പെടെയുള്ള ഇടങ്ങൾ സന്ദർശിച്ച് നടപടി സ്വീകരിക്കുകയായിരുന്നു.
SUMMARY: Worms and cockroaches found in food in nursing college hostels; Food distribution agency’s license suspended

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories