ഹൈദരാബാദ്: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തെലങ്കാനയിലെ മഹാബുബാദ് സ്വദേശിനി ദരം സുപ്രിയ (31) ആണ് മിസോറിയില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. മിസോറിയിലെ സെന്റ് ലൂയിസില്‍ റെസ്റ്ററന്റ് നടത്തിവരികയായിരുന്ന സുപ്രിയ, ശനിയാഴ്ച രാത്രി ജോലിക്കു ശേഷം സുഹൃത്തിനൊപ്പം കാറില്‍ മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചുതന്നെ സുപ്രിയ മരണപ്പെട്ടു. കാറിലുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമേരിക്കയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് പി. രഞ്ജിത്താണ് ഞായറാഴ്ച രാവിലെ മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.
SUMMARY: Young Indian woman dies tragically in a car accident in the US
















